28 December Saturday

ആർഎസ്‌എസുകാരൻ കഞ്ചാവുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Feb 1, 2020
പുതുശേരി
സ്കൂ-ൾ–-കോളേജ്‌ വിദ്യാർഥികൾക്ക്‌ വിൽക്കാനായി സൂക്ഷിച്ച കഞ്ചാവുമായി ആർഎസ്‌എസ്‌ പ്രവർത്തകൻ പിടിയിൽ. മരുതറോഡ്‌ പാഞ്ചേരിക്കാട്‌ അജിത്തിനെ (19) ആണ്‌ പാലക്കാട്‌ എക്‌സൈസ്‌ സ്പെഷ്യൽ സ്ക്വാഡ്‌ പിടികൂടിയത്‌. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 150 ഗ്രാം കഞ്ചാവ്‌ കണ്ടെടുത്തു. പാലക്കാട്‌ എക്സൈസ്‌ സ്പെഷ്യൽ സ്ക്വാഡ്‌ സർക്കിൾ ഇൻസ്പെക്ടർക്ക്‌ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ്‌ പ്രതിയെ പിടികൂടിയത്‌. പ്രിവന്റീവ്‌ ഓഫീസർമാരായ ജിഷു ജോസഫ്‌, ഡി മേഘനാഥ്‌, കെ രാജേഷ്‌, സിവിൽ എക്സൈസ്‌ ഓഫീസർ ജി ഷിജു, ടി വി അഖിൽ, ഡ്രൈവർ എസ്‌ പ്രദീപ്‌ എന്നിവരാണ്‌ സംഘത്തിലുണ്ടായിരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top