പാലക്കാട്
കാലവർഷം തിമർത്ത് പെയ്‌തപ്പോൾ ജില്ലയിൽ ലഭിച്ചത് 15 ശതമാനം അധികമഴ. 1138.7 മില്ലിമീറ്റർ മഴയാണ് ജൂൺ ഒന്നുമുതൽ ജൂലൈ 31 വരെ ജില്ലയിൽ കിട്ടിയത്. പരമാവധി ലഭിക്കേണ്ടതാകട്ടെ 991.6 15 മില്ലിമീറ്ററും. അതിതീവ്ര മഴ പ്രവചിച്ചിരുന്ന ചൊവ്വ രാവിലെ ശക്തമായ മഴ പെയ്‌തെങ്കിലും ഉച്ചയോടെ കുറഞ്ഞു. ബുധൻ രാവിലെ എട്ടുവരെ ജില്ലയിൽ പെയ്‌തത് 26.24 മില്ലിമീറ്ററാണ്.
കൊല്ലങ്കോട് 18.2 മില്ലിമീറ്റർ, ചിറ്റൂർ 24, ആലത്തൂർ 25, ഒറ്റപ്പാലം 23.2, പറമ്പിക്കുളം 50, തൃത്താല 39, പാലക്കാട് 7.2, മണ്ണാർക്കാട് 15, പട്ടാമ്പി 34.6 മില്ലിമീറ്റർ എന്നിങ്ങനെയാണ് പെയ്‌ത മഴ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..