24 November Sunday

ഗതാഗതം വേഗം 
പുനഃസ്ഥാപിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
കൊല്ലങ്കോട് 
നെല്ലിയാമ്പതി മേഖലകളിൽ സ്വീകരിക്കേണ്ട നടപടി ചർച്ച ചെയ്യാൻ കെ ബാബു എംഎൽഎ, കലക്ടർ ഡോ. എസ് ചിത്ര എന്നിവരുടെ നേതൃത്വത്തിൽ സംയുക്തയോഗം ചേർന്നു. ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേഗത്തിൽ ഗതാഗതം പുനഃസ്ഥാപിക്കും. മണ്ണുമാന്തിയടക്കമുള്ള സംവിധാനങ്ങൾ എത്തിക്കും. രാത്രിയിലെ രക്ഷാദൗത്യത്തിന്‌ വെളിച്ചമെത്തിക്കും. 
തടസ്സങ്ങൾ നീക്കുന്നതിന് കാലതാമസം ഉണ്ടായാൽ മേഖല ഒറ്റപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. മേഖലയിലെ ഗർഭിണികളായ സ്ത്രീകൾ, മറ്റുപരിചരണം ആവശ്യമുള്ളവർ എന്നിവരെ താഴെ എത്തിച്ച് ആശുപത്രി സൗകര്യം ഒരുക്കും. 
ഡീസൽ, ഭക്ഷണം, മരുന്ന്, റേഷൻ തുടങ്ങി അവശ്യവസ്‌തുക്കളെല്ലാം എത്തിക്കും. ഇതിനായി വിവിധ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. പഞ്ചായത്ത് കേന്ദ്രീകരിച്ച് കൺട്രോൾ റൂം തുറക്കും. പ്രവർത്തനം ഏകീകരിക്കുന്നതിന് ഡെപ്യൂട്ടി കലക്ടർ സച്ചിൻ കൃഷ്ണയ്ക്കാണ് ചുമതല. നെന്മാറ പഞ്ചായത്ത് പ്രസിഡന്റ്‌ പ്രബിത ജയൻ, എസ്‌പി ആർ ആനന്ദ്, എഡിഎം സി ബിജു, തഹസിൽദാർ ശരവണൻ, വിവിധവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top