23 December Monday

കടപ്പാറയിലും ഉരുൾപൊട്ടി; 
വീട്‌ ഒലിച്ചുപോയി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

വീടെവിടെ... കടപ്പാറ മേമല ഭാഗത്തിലുണ്ടായ ഉരുൾപൊട്ടൽ. 
ഇവിടെയുണ്ടായിരുന്ന വീട്‌ ഒലിച്ചുപോയി

വടക്കഞ്ചേരി
കനത്ത മഴയെ തുടർന്ന് മംഗലംഡാം കടപ്പാറ മേമല ഭാഗത്ത് ഉരുൾപൊട്ടി. മേമല ദാമോധരന്റെ വീടാണ് ഒലിച്ചുപോയത്. ചൊവ്വാഴ്ചയാണ് സംഭവം. മഴക്കെടുതിയും വന്യമൃഗശല്യത്തെയും തുടർന്ന് ദാമോധരനും കുടുംബവും മാറി താമസിക്കുകയായിരുന്നു. ബുധനാഴ്ച നോക്കിയപ്പോഴാണ് വീടിന്റെ അവശിഷ്ടം പോലും ഇല്ലാതെ പൂർണമായും ഒലിച്ചുപോയത് കണ്ടത്‌. 
മഴയെ തുടർന്ന് കിഴക്കഞ്ചേരി എരുക്കുംചിറ ചെല്ലപ്പന്റെ വീട് പൂർണമായി തകർന്നു. ചെല്ലപ്പനും ഭാര്യയും നാലുമക്കളും അപകട സമയത്ത് വീട്ടിൽ ഉണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടിയതിനാൽ ആളപായമുണ്ടായില്ല. പറശേരി പൂപറമ്പ് ചിന്നമ്മുവിന്റെ വീടും കനത്ത മഴയിൽ തകർന്നു. വീഴ്‌ലി പുഴ കരകവിഞ്ഞ് ഒഴുകിയതിനെ തുടർന്ന് വീട്ടിക്കൽ കടവ് പുല്ലാട്ട് തോമസ് ചാക്കോയുടെ വീടും തകർന്നു. വിവിധയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ എംഎൽഎമാരായ കെ ഡി പ്രസേനൻ, പി പി സുമോദ്, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സി കെ രാജേന്ദ്രൻ എന്നിവർ സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top