29 November Friday

അവൈറ്റിസിന്റെ സൗജന്യ ചികിത്സാ പദ്ധതിക്ക് ഒരുവർഷം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
പാലക്കാട്‌
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് കൈത്താങ്ങായി നെന്മാറ അവൈറ്റിസ് ആശുപത്രി. അവൈറ്റിസ് ജനറൽ വാർഡ് ആരംഭിച്ച് ഒരുവർഷം പിന്നിടുമ്പോൾ ആയിര-ത്തിലേറെ രോഗികൾ സൗജന്യ ജനറൽ വാർഡിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. പൂർണമായും സൗജന്യമായാണ് ജനറൽവാർഡ് സേവനം.
 കിടപ്പുരോഗികൾക്ക്‌ മുറിവാടകയും നഴ്സിങ് സേവനങ്ങളും സൗജന്യമാണ്. കൂടാതെ ശസ്ത്രക്രിയ, ലാബ്, സ്കാനിങ് തുടങ്ങിയ സേവനങ്ങൾ വളരെ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് വളരെ ഉപകാരപ്രദമാണ് ജനറൽ വാർഡ് സംവിധാനങ്ങൾ. 
ജില്ലയിലെ ആദ്യത്തെ എൻഎബിഎച്ച് അംഗീകാരമുള്ള ഏക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയാണ് നെന്മാറ അവൈറ്റിസ്. മികച്ച സേവനങ്ങളോടുകൂടിയ ചികിത്സാ സൗകര്യവും അത്യാധുനിക ഉപകരണങ്ങളോടുകൂടിയ ആരോഗ്യപിന്തുണയും ഏവർക്കും ഉറപ്പുവരുത്തുന്നു. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി വിളിക്കുക: 04923225500, 04923350035.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top