22 December Sunday

കെട്ടിടനിർമാണ സെസ്: പ്രചാരണം 
വാസ്തവവിരുദ്ധം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
പാലക്കാട്‌
കെട്ടിടനിർമാണത്തിന് പുതിയ നികുതി ഏർപ്പെടുത്തിയെന്ന തരത്തിൽ നടത്തുന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്ന്‌ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി. യുഡിഎഫിന്റെയും ബിജെപിയുടെയും നേതൃത്വത്തിലാണ് ഇടതുപക്ഷ സർക്കാർ പുതിയ നികുതി ഏർപ്പെടുത്തിയെന്ന പ്രചാരണം നടത്തുന്നത്‌. തൊഴിലാളികൾക്ക് ക്ഷേമം ഉറപ്പാക്കുന്നതിനായി രാജ്യം നൽകുന്ന ഒരു സഹായ പദ്ധതിയാണിത്. തൊഴിലാളി ക്ഷേമനിധി സെസ് പുതിയ നികുതിയല്ല, നേരത്തേ ഉള്ളതാണ്‌. കേരളത്തിൽ സെസ് പിരിക്കാനുള്ള ചുമതല തദ്ദേശ സ്ഥാപനങ്ങളെ ഏൽപ്പിക്കുകമാത്രമാണ് ഇപ്പോൾ ചെയ്തത്‌. പുതുതായി ഒരു നികുതിയും കൊണ്ടുവന്നിട്ടില്ല. രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ള ഇത്തരം കള്ളപ്രചാരണങ്ങളെ തള്ളിക്കളയണമെന്നും ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top