27 December Friday

പാഴ്സലിൽ മയക്കുമരുന്നെന്ന വ്യാജേന പണം തട്ടാൻ ശ്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024
ചിറ്റൂർ
പാഴ്സൽ അയച്ചതിൽ മയക്കുമരുന്നുണ്ടെന്ന വ്യാജേന ഓൺലൈൻ തട്ടിപ്പിന് ശ്രമം. പാഴ്സലിൽ നിരോധിത ലഹരിമരുന്നായ എംഡിഎംഎയുണ്ടെന്നും കേസ്‌ ഒതുക്കാൻ പണം വേണമെന്നുമാണ്‌ ആവശ്യപ്പെട്ടത്‌. കൊറിയർ സ്ഥാപനമെന്ന്‌ പറഞ്ഞ്‌ മുംബൈയിൽനിന്നാണ്‌ ഫോൺ വന്നത്‌. മുംബൈയിൽനിന്ന്‌ ഇറാനിലേക്ക് അയച്ച പാഴ്സൽ ഇറാൻ കസ്റ്റംസ് തടഞ്ഞെന്നും മുംബൈയിലെത്തി പരാതി നൽകാനും കൊറിയർ ജീവനക്കാരൻ ആവശ്യപ്പെട്ടു. എന്നാൽ, ലോക്കൽ സ്റ്റേഷനിൽ പരാതി നൽകുമെന്ന് യുവാവ് അറിയിച്ചതോടെ കോൾ കട്ട് ചെയ്തു. ചന്ദനപ്പുറം ചേരുംകാട് സ്വദേശി എം കെ മനുവിനെയാണ് തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചത്‌. സമാന രീതിയിൽ മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് ലക്ഷങ്ങൾ സംഘം തട്ടിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top