05 November Tuesday

വയോജന കേന്ദ്രങ്ങളിൽ 1,006 പേർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024
പാലക്കാട്‌
ജില്ലയിലെ 35 വയോജന കേന്ദ്രങ്ങളിലായി 60 വയസ്സിൽ കൂടുതലുള്ള  1,006 പേർ താമസിക്കുന്നു. ഇതിൽ പുരുഷൻമാരാണ് കൂടുതൽ–- 654 പേർ. 352 പേർ  സ്ത്രീകളാണ്‌. മലമ്പുഴ കൃപാസദൻ ഓൾഡേജ് ഹോമിലാണ് ഏറ്റവും പ്രായമുള്ള താമസക്കാരിയുള്ളത്‌. 101 വയസ്സ് പിന്നിട്ടു. അട്ടപ്പാലം സിൽവപുരത്തെ ഹാപ്പി ഹോം ട്രസ്റ്റിൽ നൂറു വയസ്സുകാരിയും താമസിക്കുന്നു. കൊടുവായൂർ ഗവ. വൃദ്ധസദനത്തിൽ 98ഉം ചുണ്ണാമ്പ് തറയിലെ ശാന്തിനികേതനം ചാരിറ്റബിൾ വെൽഫെയർ ട്രസ്റ്റിൽ 98 കാരിയായ അമ്മയുമുണ്ട്‌. 
   35 സ്ഥാപനങ്ങളിലായി  1,529 വയോധികർക്ക്  താമസിക്കാനുള്ള അനുമതിയാണുള്ളത്. മുൻകാലങ്ങളിൽ 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് വേണ്ടിയുള്ള ചിൽഡ്രൻസ് ഹോമുകൾ ആയിരുന്നു കൂടുതലെങ്കിൽ വയോജന കേന്ദ്രങ്ങളും കൂടി വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന്‌ ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top