23 December Monday

ബിജെപിയും 
കരാറുണ്ടാക്കിയവരും 
തോൽക്കും: എ കെ ഷാനിബ്

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

 

പാലക്കാട്‌
ബിജെപിയും അവരുമായി കരാറുണ്ടാക്കിയവരും പാലക്കാട്‌ മണ്ഡലത്തിൽ തോൽക്കുമെന്ന്‌ യൂത്ത്‌ കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. കോൺഗ്രസിന്‌ എതിരെയല്ല കോക്കസിനെതിരെയാണ്‌ പോരാട്ടം. അവരുടെ അഹങ്കാരത്തിനും ധാർഷ്ട്യത്തിനും തെരഞ്ഞെടുപ്പിൽ മറുപടി കിട്ടും. ഏഴുവർഷത്തോളം പാർടിക്കകത്ത്‌ പറഞ്ഞിട്ടും പരിഹാരമുണ്ടാകാത്തതിനാലാണ്‌ പുറത്തുവന്നത്‌. ഡോ. പി സരിന്‌ പിന്തുണ തേടി സംഘടനകളെയും വ്യക്തികളെയും കാണുമെന്നും ഷാനിബ്‌ പറഞ്ഞു.
സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കണ്ടശേഷം മാധ്യമങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു ഷാനിബ്‌. ഗോവിന്ദൻ മാഷ് ഉണ്ടെന്നറിഞ്ഞാണ്‌ കാണാൻ വന്നതെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ ഭാവി രാഷ്‌ട്രീയത്തെക്കുറിച്ച്‌ തീരുമാനമെടുത്തിട്ടില്ലെന്നും ഷാനിബ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top