പാലക്കാട്
കുടുംബശ്രീ ജില്ലാ മിഷൻ കുടുംബശ്രീ സിഡിഎസിൽനിന്നുള്ള ബാലസഭ കുട്ടികൾക്കായി ദ്വിദിന ജില്ലാ ബാല പാർലമെന്റ് സംഘടിപ്പിച്ചു. കുട്ടികളെ നേതൃത്വപരമായ കഴിവുകൊണ്ട് സജ്ജരാക്കുക, ജനാധിപത്യത്തെയും ജനാധിപത്യ പ്രക്രിയകളെയും പരിചയപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. 83 കുട്ടികൾ പങ്കെടുത്തു. ധോണിയിൽ നടന്ന പരിപാടിയിൽ ഡിപിഎം ഡാൻ ജെ വട്ടോളി, ബാലസഭ സ്റ്റേറ്റ് ആർപി വി വിജയരാഘവൻ, ജില്ലാ ആർപി എം മനോഹരൻ എന്നിവർ സംസാരിച്ചു.
ജില്ലാ പഞ്ചായത്ത് കൗൺസിൽ ഹാളിലെ സമാപന പരിപാടിയിൽ കുട്ടികളുടെ പാർലമെന്റിന്റെ മാതൃക അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ ചാമ്മുണ്ണി ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ എഡിഎം സി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ഐബിസിബി ജില്ലാ പ്രോഗ്രാം മാനേജർ ജി ജിജിൻ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..