19 September Thursday

പ്രവർത്തനത്തിന് തടസ്സമാകാതെ സഹകരിക്കണം: കെ ബാബു എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

നെല്ലിയാമ്പതി ചുരത്തിൽ കുണ്ടറംചോല പാലത്തിന് സമീപത്ത് വീണ മരവും ചെളിയും നീക്കി 
റോഡ് ഗതാഗത യോഗ്യമാക്കിയപ്പോൾ

 

പാലക്കാട്‌
നെല്ലിയാമ്പതിയിലേക്ക്‌ ഉരുൾപൊട്ടൽ കാണാനും പ്രചരിപ്പിക്കാനും ഭക്ഷ്യസാധനങ്ങൾ എത്തിക്കാനുമായി നിരവധിപേർ എത്തുന്നുണ്ട്‌. ഇത്‌ ദൗത്യസംഘങ്ങളുടെ പ്രവർത്തനം തടസ്സപ്പെടുത്തും. 
ഗതാഗതം പുനഃസ്ഥാപിച്ചാൽ നിയന്ത്രിതമായി പോകാൻ അവസരമുണ്ടാക്കും. 
ഭക്ഷ്യവസ്‌തുക്കളുമായി എത്തുന്നവർ പോത്തുണ്ടിയിലെ വനം വകുപ്പ്‌ ചെക്ക്‌പോസ്‌റ്റിൽ നൽകിയാൽ മതി. അവർ കൃത്യമായി സ്ഥലത്തെത്തിക്കും. അഞ്ച്‌ റേഷൻകട, സ്‌കൂളുകൾ, അങ്കണവാടികൾ എന്നിവിടങ്ങളിലായി ഒരാഴ്‌ചത്തെ ഭക്ഷ്യശേഖരം കരുതിയിട്ടുണ്ട്‌. 
സന്നദ്ധ സംഘടനകളും യുവജനസംഘടനകളും സഹകരിക്കണമെന്നും എംഎൽഎ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top