19 December Thursday

അന്തർ സംസ്ഥാന 
മോഷ്ടാക്കൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

അമീർ സെയ്താലി

പുതുശേരി 
ബൈക്കിലെത്തി മാല കവരുന്ന അന്തർസംസ്ഥാന മോഷ്ടാക്കളെ കസബ പൊലീസ് പിടികൂടി. കൊല്ലം വടക്കേവിള അയത്തിൽ സ്വദേശി സെയ്താലി (ആനക്കള്ളൻ സെയ്താലി–-24), വടക്കേവിള പള്ളിമൊക്ക് അമീർഷാ (വവ്വാൽ അമീർ–-28) എന്നിവരെയാണ് എറണാകുളം ചെറായിയിൽനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. 
ജൂണിൽ എലപ്പുള്ളി നോമ്പിക്കോട്ടിൽ സ്കൂട്ടറിൽ പോകുന്ന യുവതിയെ ബൈക്കിൽ പിന്തുടർന്ന് മാല മോഷ്ടിച്ച കേസിലെ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. കാറിലെത്തി മോഷണസ്ഥലം നിരീക്ഷിച്ചശേഷം ബൈക്കിൽവന്ന്‌ കവർച്ച ചെയ്യുന്നതാണ്‌ പ്രതികളുടെ രീതി. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജനമ്പർ പ്ലേറ്റ് ഘടിപ്പിച്ചും മുഖംമറച്ചുമാണ് കവർച്ച. മുന്നൂറിലേറെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ്‌ പ്രതികളെ പിടികൂടിയത്‌. ഇവർക്കെതിരെ കേരളത്തിലും തമിഴ്നാട്ടിലുമായി മാല പൊട്ടിക്കൽ, കഞ്ചാവ് കടത്തൽ, പോക്‌സോ, പിടിച്ചുപറി, ബൈക്ക് മോഷണം എന്നീ കേസുകളുണ്ട്‌. ഇരുവരെയും കോടതി റിമാൻഡ്ചെയ്തു.
കസബ ഇൻസ്‌പെക്ടർ വി വിജയരാജന്റെ നേതൃത്വത്തിൽ എസ്ഐമാരായ എച്ച് ഹർഷാദ്, അനിൽകുമാർ, എ ജതി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ആർ രാജീദ്, എൻ സായൂജ്, എസ് ജയപ്രകാശ്, ജി അൻസിൽ, ഷാജഹാൻ, മാർട്ടിൻ,  പ്രിൻസ് എന്നിവരാണ് അന്വേഷകസംഘത്തിലുണ്ടായിരുന്നത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top