22 December Sunday
പൊന്നോണം വരവായ്

ഇലക്‌ട്രോണിക്‌സ് 
വിപണി ഉണർന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

 പാലക്കാട് 

ഓണക്കാലത്തെ വരവേൽക്കാൻ ജില്ലയിലെ ഇലക്‌ട്രോണിക്‌സ് വിപണി ഉണർന്നു. അത്യു​ഗ്രൻ ഓഫറുകളാണ് വിപണിയിലാകെ. കിച്ചൺ, -ഹോം അപ്ലയൻസുകൾക്കെല്ലാം വലിയ വിലക്കുറവാണ്‌. ഡിസ്‌കൗണ്ട്, ക്യാഷ് ബാക്ക്, എക്സ്റ്റൻഡഡ് വാറന്റി, ​ഗിഫ്റ്റുകൾ, എക്സ്ചേഞ്ച് സൗകര്യം തുടങ്ങി ഓഫറുകളുടെ പ്രവാഹം അവസാനിക്കുന്നില്ല. വിപണിയിൽ മത്സരം കൊടുമ്പിരിക്കൊള്ളുമ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന നേട്ടങ്ങളും ചില്ലറയല്ല. മിക്‌സിയും ഗ്യാസ് അടുപ്പുമാണ് ഓണം സീസണിൽ ഏറ്റവും കൂടുതൽ വിൽപ്പന നടക്കുന്നതെങ്കിലും മൊബൈൽ ഫോണുകൾക്കാണ് ഇത്തവണ വിപണിയിൽ ഏറ്റവും അധികം ഓഫറുകളുള്ളത്.
ഡിസ്‌കൗണ്ട്, ക്യാഷ് ബാക്ക്‌ എന്നിവയ്‌ക്കൊപ്പം വിവിധ ആക്‌സെസറികളും സൗജന്യമായി നൽകുന്നുണ്ട്. എല്ലാ വൻകിട കമ്പനികളും കേരളത്തിലെ ഓണക്കാലത്തെ വരവേൽക്കാൻ നിരവധി മാർഗങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പ്രമുഖ ക്രെഡിറ്റ് കാർഡ് കമ്പനികൾ സാധാരണ അഞ്ചുശതമാനം മുതൽ ൨൦ ശതമാനംവരെ കിഴിവും ക്യാഷ് ബാക്ക്‌ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. പലിശരഹിത ഇഎംഐ ഓഫർ, കടക്കാരുടെ സ്‌പെഷ്യൽ ഗിഫ്റ്റ് എന്നിവയുമുണ്ട്‌. 
വിവിധ ഷോറൂമുകളിൽ ഇതിലൂടെ 32 ഇഞ്ച് എൽഇഡി ടിവി 6,990 രൂപയ്ക്കും സിംഗിൾ ഡോർ റെഫ്രിജറേറ്റർ 9,999 രൂപയ്ക്കും ഡബിൾഡോർ റെഫ്രിജറേറ്റർ 16,999 രൂപയ്ക്കും സെമി ഓട്ടോ വാഷിങ്‌ മെഷീൻ 6,499 രൂപയ്ക്കും ഫ്രണ്ട് ലോഡ് വാഷിങ്‌ മെഷീൻ 16,990 രൂപയ്ക്കും മിക്സർ ഗ്രൈൻഡർ 1,490 രൂപയ്ക്കും മൂന്ന്‌ ബർണർ ഗ്യാസ് സ്റ്റൗവ് 2,699 രൂപയ്ക്കും എയർ കണ്ടീഷനുകൾ 24,990 രൂപയ്‌ക്കും ലഭ്യമാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top