22 December Sunday

16 ചാക്ക് നിരോധിത പുകയില 
ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024
മരുതറോഡ്
ബിപിഎൽ കൂട്ടുപാത ജങ്‌ഷന് സമീപം ഇന്നോവ കാറിൽനിന്ന്‌ ഓട്ടോയിലേക്ക് കയറ്റുന്നതിനിടെ 16 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി ഒരാൾ പിടിയിൽ. 
ഓട്ടോ ഡ്രൈവർ കൊടുവായൂർ നവക്കോട് ബാഷാ നഗർ സ്വദേശി നൗഫലി(33)നെയാണ് കസബ പൊലീസ്‌ പിടികൂടിയത്. ഞായർ പുലർച്ചെ 4.30നാണ് സംഭവം. കസബ എസ്ഐ എച്ച് ഹർഷാദിന്റെ നേതൃത്വത്തിൽ നടത്തിയ പട്രോളിങ്ങിനിടെയാണ് ഇന്നോവയിൽകൊണ്ടുവന്ന 12 ചാക്ക് ഹാൻസ്, രണ്ടു ചാക്ക് ബിവൺ, രണ്ടു ചാക്ക് വിമൽ എന്നീ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചത്. പൊലീസിനെ കണ്ട ഉടൻ ഇന്നോവ കാർ അതിവേഗത്തിൽ പോയി. നവക്കോട് സ്വദേശി കാജാ ഹുസൈൻ എന്നയാളാണ് ഇന്നോവ ഓടിച്ചത് എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top