23 December Monday

ഇടതുപക്ഷ മനസ്സിനെ തകർക്കാൻ ബൈഠക്കിന്‌ കഴിയില്ല: ഇ എൻ സുരേഷ്‌ബാബു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

 

പാലക്കാട്‌
പാലക്കാടിന്റെ ഇടതുപക്ഷ മനസ്സിനെ തകർക്കാൻ ആർഎസ്‌എസിന്റെ ബൈഠക്കിന്‌ കഴിയില്ലെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പറഞ്ഞു. പാർടിയുടെ സ്വാധീനത്തെയോ തെരഞ്ഞെടുപ്പിനെയോ ഇതൊന്നും ബാധിക്കില്ല.
മനുഷ്യമനസ്സിനെ നടുക്കിയ വയനാട്‌ ദുരന്തമേഖല പ്രധാനമന്ത്രി നേരിൽക്കണ്ട്‌ പോയിട്ടും ഇതുവരെ ചില്ലിക്കാശ്‌ സഹായമായി തന്നിട്ടില്ല. റെയിൽവേ ഡിവിഷൻ ഇല്ലാതാക്കി. ബെമൽ പരിപൂർണമായും വിൽപ്പനയ്‌ക്ക്‌ വയ്‌ക്കുകയാണ്‌. കോടികളുടെ വികസനം ബിജെപി പറയും. ഇതൊന്നും നമ്മുടെ നാട്ടിൽ വരുന്നില്ലെന്നതാണ്‌ യാഥാർഥ്യം. കോച്ച്‌ ഫാക്‌ടറിയും എയിംസുമെല്ലാം വാഗ്‌ദാനങ്ങളായിരുന്നു. കേന്ദ്രബജറ്റിൽ അവഗണന മാത്രം. ഇൻഡസ്‌ട്രിയൽ സ്‌മാർട്ട്‌ സിറ്റി പ്രഖ്യാപിച്ചത്‌ കേരള സർക്കാരാണ്‌. ഇതിന്റെ ഒരു വിഹിതം തരുന്നത്‌ അവരുടെ തറവാട്ടുസ്വത്തിൽനിന്നെടുത്തല്ല. ആരു ഭരിച്ചാലും പദ്ധതികൾക്ക്‌ സംസ്ഥാനങ്ങൾക്ക്‌ നൽകേണ്ട വിഹിതമുണ്ട്‌. കേരളത്തിന്‌ ന്യായമായി കിട്ടേണ്ടതാണത്‌. അത്‌ മറിച്ച്‌ പ്രചരിപ്പിക്കാൻ ഫ്ലക്‌സ്‌ വച്ചിട്ടൊന്നും കാര്യമില്ല–- അദ്ദേഹം പാലക്കാട്ട്‌ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top