25 December Wednesday

കുബേര; യുവാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
കൊല്ലങ്കോട്
വാഹനങ്ങൾ ഈടായി വാങ്ങി അനധികൃതമായി പണം പലിശയ്‌ക്ക് കൊടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. എലവഞ്ചേരി പടിഞ്ഞാമുറി ഹരിദാസി(36)നെതിരെയാണ് കുബേര നിയമം ചുമത്തി കേസെടുത്തത്‌. ഇയാളിൽനിന്ന് രണ്ട് കാർ, 10 സ്‌കൂട്ടർ, 10 ബൈക്ക് എന്നിവ നെന്മാറ പൊലീസ് പിടിച്ചെടുത്തു.
 നെന്മാറ തേവർമണിയിലെ ഷെഡ്ഡിൽനിന്നാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. ജില്ലാ പൊലീസ് മേധാവി ആർ ആനന്ദിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ആലത്തൂർ ഡിവൈഎസ്‌പി എം മുരളീധരൻ, നെന്മാറ ഇൻസ്‌പെക്ടർ എം മഹേന്ദ്രസിംഹൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങളും രേഖകളും സഹിതം പ്രതിയെ പിടികൂടിയത്. പ്രതിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top