09 September Monday

നിറഞ്ഞ കൈയടി

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

കാലാതീതം.... അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ പ്രധാന വേദിയായ പാലക്കാട് പ്രിയദർശിനി കോംപ്ലക്സിൽ നിന്നുള്ള കാഴ്ച ഫോട്ടോ : സുമേഷ് കോടിയത്ത്

 സ്വന്തം ലേഖകൻ

പാലക്കാട്
ചലച്ചിത്രമേളയുടെ രണ്ടാം ദിനം ഏറ്റെടുത്ത് പാലക്കാട്. മോട്ടോർ വാഹന പണിമുടക്കിനിടയിലും സിനിമ കാണാൻ നൂറുകണക്കിന് ഡെലിഗേറ്റുകൾ തിയറ്ററുകളിലേക്ക് ഒഴുകിയെത്തി. ആദ്യ ദിനത്തേക്കാൾ അധികമാളുകൾ രണ്ടാം ദിനം സിനിമ കണ്ടു. പ്രിയദർശിനി കോംപ്ലക്സും സത്യ, ശ്രീദേവി ദുർഗ തിയറ്റർ പരിസരവും ഡെലിഗേറ്റുകളാൽ നിറഞ്ഞു. 
ചുരുളി, 1956 മധ്യതിരുവിതാംകൂർ, മ്യൂസിക്കൽ ചെയർ, തിങ്കളാഴ്ച നിശ്ചയം എന്നീ മലയാള ചിത്രങ്ങൾക്കായിരുന്നു കാഴ്ചക്കാർ ഏറെ. 
വർത്തമാനകാല ഉത്തരേന്ത്യയിൽ ആദിവാസി വിഭാഗം അനുഭവിക്കുന്ന പൊലീസ് പീഡനങ്ങളുടെ യാഥാർഥ്യം പകർത്തുന്ന മോഹിത് പ്രിയദർശി സംവിധാനം ചെയ്ത കോസയും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു. റിലീസ് ദിനത്തിലെ തിരക്കിനെ ഓർമപ്പെടുത്തി ‘ചുരുളി’ക്കായി  നീണ്ടനിരയായിരുന്നു. ആറ് ലോകസിനിമകൾ ഉൾപ്പടെ 24 സിനിമകൾ പ്രദർശിപ്പിച്ചു. 
വൈകിട്ട്’ ചലച്ചിത്രമേളകളും ഫിലിം സൊസൈറ്റി പ്രസ്ഥാനവും എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറം അക്കാദമി ചെയർമാൻ കമൽ ഉദ്‌ഘാടനം ചെയ്തു. 
സിനിമാ നിരൂപകൻ ജി പി രാമചന്ദ്രൻ, ജോർജ് മാത്യു, ദിനേശ് ബാബു, രൂപേഷ്, മാധവദേവ്‌, വെണ്ണൂർ ശശിധരൻ, സ്വാതിലക്ഷ്മി വിക്രം, നിസാം അസഫ് എന്നിവർ പങ്കെടുത്തു. രജി എം ദാമോദരൻ മോഡറേറ്ററായി. ബുധനാഴ്ച അഞ്ച്‌ ലോകസിനിമകൾ ഉൾപ്പെടെ 24 ചിത്രങ്ങൾ പ്രദർശിപ്പിക്കും

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top