22 November Friday

പുനരധിവാസമിഷന്‍ പദ്ധതി: 
ഭൂരഹിതര്‍ 31 നകം അപേക്ഷിക്കണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2024
പാലക്കാട്‌
അട്ടപ്പാടി ഒഴികെയുള്ള പ്രദേശങ്ങളിലെ സ്ഥിരതാമസക്കാരും കുടുംബസ്വത്തായി ഭൂമി ലഭിക്കാൻ സാധ്യതയില്ലാത്തവരുമായ ഭൂരഹിതരായ പട്ടികവർഗ വിഭാഗക്കാരിൽനിന്ന് പട്ടികവർഗ പുനരധിവാസമിഷൻ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. 
അനുവദിച്ചുകിട്ടുന്ന സ്ഥലത്ത്‌ അവിടെ താമസിക്കാൻ സമ്മതമാണെന്ന സാക്ഷ്യപത്രം, അപേക്ഷകന്റെ ജാതി-, വരുമാന സർട്ടിഫിക്കറ്റ്‌, ഭൂരഹിതനാണെന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, ആധാർ കാർഡ്, റേഷൻകാർഡ് എന്നിവയുടെ പകർപ്പ് നിശ്ചിത അപേക്ഷയോടൊപ്പം വേണം. ആദ്യഘട്ടം അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകൾ പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസർമാർക്ക് 31ന് വൈകിട്ട്‌ അഞ്ചിനകം ലഭിക്കണം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top