പാലക്കാട്
കർക്കടകവാവ് ദിനമായ ശനിയാഴ്‌ച ബലിതർപ്പണത്തിനായി ജില്ലയിലെ ക്ഷേത്രങ്ങളിലും കടവുകളിലും ഒരുക്കമായി. പുലർച്ചെ നാലിന് ചടങ്ങുകൾ ആരംഭിക്കും.
പ്രധാന ബലിതർപ്പണ സ്ഥലങ്ങൾ: കൽപ്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രക്കടവ്, യാക്കര വിശ്വേശ്വര ക്ഷേത്ര പരിസരം, ചിറ്റൂർ ശോകനാശിനി തീരം, മുക്കൈ ശിവക്ഷേത്രം, പാമ്പാടി നിളാതീരം ഐവർമഠം, ഐവർമഠം കോരപ്പത്ത്, ബ്രാഹ്മണ സംഘം, ഷൊർണൂർ നഗരസഭാ ശ്മശാനം, നിളാതീരം, കാറൽമണ്ണ കാളികടവ് മഹാകാളി ക്ഷേത്രം, വെള്ളിനേഴി തൃപ്പലിക്കൽ മഹാദേവ ക്ഷേത്രം, ശോകനാശിനി ആലംകടവ് കോസ്‍വേയ്‌ക്ക് സമീപത്തെ കടവ്, മണ്ണാർക്കാട് അരകുറുശി, പെരിമ്പടാരി ശിവക്ഷേത്രം, അക്കിപ്പാടം ഏനാനി മംഗലം ക്ഷേത്രക്കടവ്, കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം, അട്ടപ്പാടിയിലെ ചെമ്മണ്ണൂർ, തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം, തൃത്താല യജ്‌ഞേശ്വരം ക്ഷേത്രക്കടവ്, പാലത്തുള്ളി പാപനാശിനി, തിരുവാലത്തൂർ ആളിയാർ ശങ്കരനാരായണ ക്ഷേത്രത്തിന് സമീപം, ആനിക്കോട് അഞ്ചുമൂർത്തി ക്ഷേത്രം.
പലയിടത്തും ടോക്കൺ പ്രകാരമാണ് പുഴക്കടവിലേക്ക് ആളുകളെ കടത്തിവിടുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..