05 November Tuesday
വിദ്യാകിരണം

45 സ്‌കൂളുകൾ സ്‌മാർട്ടായി

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

 പാലക്കാട്‌

വിദ്യാകിരണം പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 45 സ്‌കൂൾ കെട്ടിടങ്ങൾ സ്‌മാർട്ടായി. അഞ്ചു കോടി രൂപ ചെലവിട്ടാണ്‌ 12 സ്‌കൂളുകൾക്ക്‌ പുതിയ കെട്ടിടം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കിയത്‌. മൂന്നുകോടി ചെലവിട്ട്‌ 10 സ്‌കൂളുകളും ഒരു കോടി വീതം ഉപയോഗിച്ച്‌ 23 സ്‌കൂളുകളും നവീകരിച്ചു. ക്ലാസ്‌ മുറികൾ മാത്രമല്ല, സ്‌കൂളുകളിലെ  സയന്‍സ് ലാബ്‌ നവീകരണം, അടുക്കള, ടോയ്‌ലറ്റ്‌ അങ്ങനെ നിരവധി സൗകര്യങ്ങളാണ്‌ ഒരുക്കിയത്‌. 
ഇതുകൂടാതെ 14 സ്‌കൂളുകൾക്ക്‌ കെട്ടിടവും ലാബും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നുണ്ട്‌. മൂന്നുകോടി ചെലവിൽ 11 സ്‌കൂൾ കെട്ടിടങ്ങൾ നിർമിക്കും. ഇതിൽ പട്ടാമ്പി ജിയുപിഎസിന്റെ നിർമാണത്തിന്‌ റെയിൽവേയുടെ അനുമതി ലഭ്യമാകണം. 
ഒരു കോടി ചെലവിട്ട് മൂന്ന്‌ സ്‌കൂളും നിർമിക്കും. ഇതിൽ ഒരു സ്‌കൂൾ നിർമാണ ഏജൻസിക്ക്‌ കൈമാറിയിട്ടുണ്ട്‌. എല്ലാ നിർമാണവും കിഫ്‌ബി വഴിയാണ്‌ നടത്തുക. കിലയാണ്‌ നിർവഹണ ഏജൻസി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top