28 December Saturday
രാവിലെ എട്ടുമുതൽ വൈകിട്ട്‌ ഏഴുവരെ റേഷൻ കടകൾ പ്രവർത്തിക്കും

റേഷന്‍കട വഴി ആധാർ 
അപ്‌ഡേഷൻ ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
പാലക്കാട്‌
ജില്ലയിലെ എഎവൈ (മഞ്ഞ), പിഎച്ച്എസ് (പിങ്ക്) റേഷൻ കാർഡ് ഉടമകൾക്കും കാർഡ‍ിൽ ഉൾപ്പെട്ട അംഗങ്ങൾക്കും വ്യാഴാഴ്‌ച മുതൽ റേഷൻകടകൾ വഴി ഇ കെവൈസി അപ്ഡേഷൻ നടത്താം. ഇ പോസ്‌ മെഷീൻ വഴി അപ്‌ഡേഷൻ നടത്താൻ എല്ലാ റേഷൻകടകളിലും പ്രത്യേക ബൂത്ത്‌ ഒരുക്കിയിട്ടുണ്ട്‌. 
കാർഡുകളിൽ പേരുള്ള അംഗങ്ങൾ തങ്ങളുടെ കാർഡ് രജിസ്റ്റർ ചെയ്ത റേഷൻകട വഴിയോ അല്ലെങ്കിൽ എവിടെയാണോ താമസം അവിടെ അടുത്തുള്ള റേഷൻകടകൾ വഴിയോ ആധാർ ഉപയോഗിച്ച്‌ ഇ കെവൈസി അപ്ഡേഷൻ നടത്താം. കിടപ്പുരോഗികൾക്കായി റേഷൻകടക്കാർ ഇ പോസ്‌ മെഷീനുമായി വീടുകളിലെത്തും. അപ്ഡേഷൻ നടത്താൻ റേഷൻകടകളിൽ എത്തുന്ന ഗുണഭോക്താക്കൾ ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവ നിർബന്ധമായും കരുതണം. കൈരേഖ പതിയാത്തവർ, കുട്ടികൾ എന്നിവരുടെ കാര്യത്തിൽ സർക്കാർ പിന്നീട്‌ തീരുമാനിക്കും. കേരളത്തിനുപുറത്ത്‌ ജോലി ചെയ്യുന്നവരുടെ വിഷയത്തിൽ എന്ത് ജോലിയാണ്‌ ചെയ്യുന്നതെന്ന രേഖയുമായി ബന്ധുക്കൾ വന്നാൽ എൻആർകെ (നോൺ റസിഡന്റ്‌ കേരള) എന്ന്‌ രേഖപ്പെടുത്തി നൽകും. പാലക്കാട്‌ ഉൾപ്പടെ ഏഴ്‌ ജില്ലകളിൽ ഈ മാസം എട്ടുവരെയാണ്‌ അപ്‌ഡേഷൻ നടത്തേണ്ടത്‌. 
മൂന്നുമുതൽ എട്ടുവരെ ഞായറാഴ്‌ച ഉൾപ്പടെ എല്ലാ ദിവസവും രാവിലെ എട്ടുമുതൽ വൈകിട്ട്‌ ഏഴുവരെ റേഷൻ കടകൾ ഇടവേളയില്ലാതെ പ്രവർത്തിക്കും. റേഷൻ കാർഡ്‌ മസ്‌റ്ററിങ്‌ നടത്തുന്നതിന്റെ അടിസ്ഥാനത്തിലാണ്‌ കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്‌ സബ്‌സിഡി അനുവദിക്കുന്നത്‌. അതിനാൽ മുഴുവൻ അംഗങ്ങളും മസ്‌റ്ററിങ്‌ നടത്തണം. സംശയങ്ങൾ പരിഹരിക്കാൻ ബന്ധപ്പെടാം: ഫോൺ: 0491- 2536872 (പാലക്കാട് താലൂക്ക്), 0492 -222329 (ചിറ്റൂർ താലൂക്ക്), 0466 -2244397 (ഒറ്റപ്പാലം താലൂക്ക്), 0492 -4222265 (മണ്ണാർക്കാട് താലൂക്ക്), 0492 -2222325 (ആലത്തൂർ താലൂക്ക്), 0466 -2970300 (പട്ടാമ്പി താലൂക്ക്).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top