22 November Friday

പ്രവർത്തകർ കോൺഗ്രസ്‌ വിടുന്നത്‌ ബിജെപി ഡീലിൽ മനംമടുത്ത്‌: ഇ എൻ സുരേഷ്‌ബാബു

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
പാലക്കാട്‌
ബിജെപിയുമായുള്ള രഹസ്യബാന്ധവവും വഞ്ചനയും തിരിച്ചറിഞ്ഞതിനാലാണ്‌ ഭാരവാഹികൾ ഉൾപ്പെടെ കോൺഗ്രസ്‌ വിടുന്നതെന്നും ഇനിയും നിരവധിപേർ പുറത്തുവരുമെന്നും സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പറഞ്ഞു. രാജിവച്ച ദളിത്‌ കോൺഗ്രസ്‌ പിരായിരി മണ്ഡലം പ്രസിഡന്റ്‌ കെ സുരേഷിനൊപ്പം സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ കോൺഗ്രസിൽ വലിയ അമർഷവും പൊട്ടിത്തെറിയുമാണ്‌. ആത്മാർഥതയുള്ള സാധാരണ പ്രവർത്തകർക്ക്‌ കോൺഗ്രസിൽ നിൽക്കാൻ കഴിയാത്ത സ്ഥിതിയായി. ദിനംപ്രതി ഭാരവാഹികൾ പാർടി വിടുകയാണ്‌. സാധാരണ പ്രവർത്തകരുടെ വികാരം ഉൾക്കൊള്ളാൻ ഷാഫി പറമ്പിൽ തയ്യാറാകുന്നില്ലെന്ന്‌ അവർ ചൂണ്ടിക്കാട്ടുന്നു. ബിജെപിയുമായുള്ള രഹസ്യബാന്ധവമാണ്‌ ഷാഫിയുടെ അജൻഡയെന്ന്‌ പ്രവർത്തകർ മനസ്സിലാക്കി. 
ഷാഫിയും സി കൃഷ്‌ണകുമാറും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‌ നിരവധി തെളിവുകളുണ്ട്‌. ഇ ശ്രീധരൻ മത്സരിച്ചിട്ടുപോലും നിലവിലെ എൻഡിഎ സ്ഥാനാർഥിയുടെ വാർഡിൽ യുഡിഎഫിനായിരുന്നു ലീഡെന്നാണ്‌ മനസ്സിലാക്കുന്നത്‌. അതുപോലെ ഷാഫി മത്സരിച്ചപ്പോഴൊന്നും അദ്ദേഹം പാലക്കാട്ട്‌ ബിജെപി സ്ഥാനാർഥിയായില്ല. ഷാഫി വടകരയ്‌ക്ക്‌ പോയപ്പോഴാണ്‌ കൃഷ്‌ണകുമാർ പാലക്കാട്‌ സ്ഥാനാർഥിയാകുന്നത്‌. ഈ രഹസ്യബന്ധത്തിലൂടെ ഷാഫി കോൺഗ്രസ്‌ ജില്ലാനേതൃത്വത്തെ വഞ്ചിച്ചെന്ന്‌ ഭാരവാഹികൾ തിരിച്ചറിഞ്ഞു. അതിനാലാണ്‌ പ്രതിഷേധ സ്വരങ്ങൾ ഉയരുന്നതെന്നും സുരേഷ്‌ബാബു പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top