പാലക്കാട്
കേന്ദ്രസർക്കാരിന്റെ കർഷകദ്രോഹ നടപടികളിലും കോൺഗ്രസിന്റെ വഞ്ചനയിലും കേരള കർഷകസംഘം പ്രതിഷേധിച്ചു. അഞ്ചുവിളക്കിനുമുന്നിൽ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ ഡി പ്രസേനൻ എംഎൽഎ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് മാത്യൂസ്, പി പ്രീത എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എം ആർ മുരളി സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റംഗം എസ് സഹദേവൻ നന്ദിയും പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ മാത്രമാണ് കർഷകർക്ക് ആശ്വാസം. ഇത് മറച്ചുവച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് യുഡിഎഫും ബിജെപിയും പിന്തുടരുന്നത്. നെല്ലിന്റെ താങ്ങുവില 30 രൂപയാക്കുക, രാസവള ലഭ്യത ഉറപ്പാക്കുക, രാസവളത്തിന്റെ വിലക്കയറ്റം തടയുക, വന്യജീവികളുടെ ആക്രമണം മൂലമുള്ള കൃഷിനാശത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കുക, നെല്ല് സംഭരണം കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, സംഭരണത്തിന് കൂടുതൽ ഫീൽഡ് സ്റ്റാഫിനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..