03 November Sunday
ചോദിച്ചുവാങ്ങി, നോക്കിയതേയില്ല

എല്ലാം ഒരു കസർത്ത്‌

സ്വന്തം ലേഖകൻUpdated: Sunday Nov 3, 2024

തെരഞ്ഞെടുപ്പിൽ വിഷയമാകാതിരിക്കാൻ ധൃതിപിടിച്ച് ഓപ്പൺജിമ്മിലെ കാടുവെട്ടുന്നു

പാലക്കാട്
നഗരസഭാ ഭരണസമിതിയുടെ അനാസ്ഥ വെളിവാക്കി കോട്ടമൈതാനത്തെ ഓപ്പൺ ജിം. ഈ വ്യായാമകേന്ദ്രത്തെ അറ്റകുറ്റപണിപോലും നടത്താതെ ഉപയോഗശൂന്യമാക്കി. തുരുമ്പെടുത്ത യന്ത്രങ്ങളാണ്‌ ഇപ്പോഴത്തെ കാഴ്‌ച.   
എം ബി രാജേഷ്‌ എംപിയായിരുന്ന കാലത്താണ്‌ കോട്ടമൈതാനത്ത്‌ ഓപ്പൺ ജിം ആരംഭിച്ചത്‌. നഗരസഭയുടെ ഭൂമിയിൽ എംപി ഫണ്ട്‌ വിനിയോഗിച്ചായിരുന്നു നിർമാണം. അന്ന്‌ നഗരസഭാ വൈസ് ചെയർമാനായിരുന്ന സി കൃഷ്‌ണകുമാർ (ഇപ്പോൾ പാലക്കാട്‌ നിയമസഭാമണ്ഡലം ബിജെപി സ്ഥാനാർഥി)    ഓപ്പൺ ജിം നഗരസഭ നോക്കിനടത്തുമെന്ന്‌ ഉറപ്പുനൽകി. എന്നാൽ ആ വാഗ്‌ദാനം പാലിച്ചില്ല. 
ആരംഭഘട്ടത്തിൽ  ഡിടിപിസിയെയാണ് പരിപാലനം ഏൽപ്പിക്കാൻ തീരുമാനിച്ചത്. പാലക്കാട്ടെ ആയിരത്തോളം പേർ അംഗങ്ങളായ ഫോർട്ട് വാക്കേഴ്സ് ക്ലബ്ബും നടത്തിപ്പ് ഏറ്റെടുക്കാൻ മുന്നോട്ടുവന്നു. പക്ഷേ നഗരസഭ വിട്ടുകൊടുത്തില്ല. 
ജിമ്മിന്റെ മേൽനോട്ടം ഫലപ്രദമായി നടത്തണമെന്ന്‌ ഓർമിപ്പിച്ച് 2019ൽ നഗരസഭയ്‌ക്ക്‌ എം ബി രാജേഷ്‌ കത്തുനൽകിയിരുന്നു. ജിം സ്ഥിരമായി ഉപയോഗിച്ചിരുന്നവരിൽ  പ്രധാനപ്പെട്ട ഒരാൾ ബിജെപിയുടെ സംസ്ഥാന നേതാവും നഗരസഭാ കൗൺസിലറുമായ എൻ ശിവരാജനാണ്‌. ഇത്‌ നടപ്പാക്കിയതിന് അദ്ദേഹം രാജേഷിനെ അഭിനന്ദിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പുകാലത്ത്‌ വിഷയം ചർച്ചയാകാതിരിക്കാൻ ഓപ്പൺജിമ്മിൽ കഴിഞ്ഞദിവസം നഗരസഭ കാട്‌ വെട്ടിത്തെളിച്ചു. 
 അതേസമയം, ജില്ലാ പഞ്ചായത്ത്‌ നേതൃത്വത്തിൽ ജില്ലയിൽ പലയിടത്തും ആരംഭിച്ച ഓപ്പൺജിമ്മുകൾ നല്ലനിലയിൽ ആളുകൾ പ്രയോജനപ്പെടുത്തുന്നുണ്ട്‌. സംസ്ഥാനത്ത്‌ ഇതിന്റെ മാതൃക പിന്തുടർന്ന്‌ കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം പിന്നീട്‌ ഓപ്പൺ ജിം  തുടങ്ങി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top