പട്ടാമ്പി
പട്ടാമ്പി ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും മഴക്കാലങ്ങളിൽ വെള്ളംകയറി ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാനും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പുതിയ പാലം ഉടൻ യാഥാർഥ്യമാക്കണമെന്ന് സിപിഐ എം പട്ടാമ്പി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനത്തിലെ ചർച്ചകൾക്ക് ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ മറുപടി പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി മമ്മിക്കുട്ടി, എസ് അജയകുമാർ, ജില്ലാ കമ്മിറ്റി അംഗം എൻ പി വിനയകുമാർ എന്നിവർ സംസാരിച്ചു. ടി വി ഗിരീഷ് ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി കൺവീനർ എം ശങ്കരൻകുട്ടി നന്ദി പറഞ്ഞു.
റെഡ്‌വളന്റിയർ മാർച്ചും പ്രകടനവും മേലേ കൊടുമുണ്ട എൻ ഉണ്ണികൃഷ്ണൻ നഗറിൽ സമാപിച്ചു. പൊതുസമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി ടി ഗോപാലകൃഷ്ണൻ അധ്യക്ഷനായി.
ജില്ലാ സെക്രട്ടറിയറ്റ് അംഗം എസ് അജയകുമാർ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി കെ നാരായണദാസ്, എൻ പി വിനയകുമാർ, സുബൈദ ഇസഹാഖ്, മുതുതല ലോക്കൽ സെക്രട്ടറി പി ഷൺമുഖൻ, പെരുമുടിയൂർ ലോക്കൽ സെക്രട്ടറി പി എം ഉഷ, സംഘാടക സമിതി കൺവീനർ എം ശങ്കരൻകുട്ടി എന്നിവർ സംസാരിച്ചു. തുടർന്ന് അലോഷി വിപ്ലവഗാനങ്ങൾ ആലപിച്ചു.
ടി ഗോപാലകൃഷ്ണൻ സെക്രട്ടറി
ടി ഗോപാലകൃഷ്ണൻ സെക്രട്ടറിയായി 21 അംഗ ഏരിയ കമ്മിറ്റിയെയും 32 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങൾ:- എ വി സുരേഷ്, എം ശങ്കരൻകുട്ടി, യു അജയകുമാർ, ടി വി ഗിരീഷ്, ടി പി അഹമ്മദ്, പി കെ സതീശൻ, കെ മുരളി, ടി ഷാജി, പി കെ ചെല്ലുക്കുട്ടി, ഇ ഡി ശ്രീജ, പി വിജയകുമാർ, കെ സി അലി ഇക്ബാൽ, എ സോമൻ, പി വി രതീഷ്, പി എം ഉഷ, എ എം നാരായണൻ, പി ഷൺമുഖൻ, കെ സി ഷാജിമോൻ, എ എൻ നീരജ്, എം എൻ സുധീപ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..