22 December Sunday

വെളിച്ചം അണയില്ല; രാപകൽ കൂടെ

സ്വന്തം ലേഖികUpdated: Sunday Aug 4, 2024

ശങ്കുവാരത്തോട് വെള്ളം കയറിയ പ്രദേശങ്ങളിലെ വൈദ്യുതി ലൈനുകൾ നേരെയാക്കുന്ന കെഎസ്ഇബി ജീവനക്കാരൻ

പാലക്കാട് > കനത്ത മഴയിലും കാറ്റിലും താറുമാറായ വൈദ്യുതിവിതരണം പുനഃസ്ഥാപിച്ച്‌ കെഎസ്‌ഇബി ജീവനക്കാർ. പ്രതികൂല കാലാവസ്ഥയുടെ തടസ്സങ്ങൾ മറികടന്ന്‌ ഉണർന്നു പ്രവർത്തിച്ച ജീവനക്കാർക്ക്‌ കൊടുക്കാം കൈയടി. അപകടങ്ങൾ ഇല്ലാതാക്കി എത്രയും വേഗം വൈദ്യുതിബന്ധം പുനഃസ്ഥാപിക്കുന്നതിനായിരുന്നു മുൻഗണന. 
 
ലൈനുകളിൽ മരം പൊട്ടിവീണും മറ്റും വൈദ്യുതി മുടങ്ങിയ വീടുകളിലും കെട്ടിടങ്ങളിലും കെഎസ്‌ഇബി ജീവനക്കാർ എത്തി മണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചു. വെളിച്ചം അണഞ്ഞ ജില്ലയിലെ എല്ലാ ഉപഭോക്താക്കൾക്കും വൈദ്യുതി തിരികെ സ്ഥാപിക്കാനുള്ള പരിശ്രമത്തിലാണ്‌ അധികൃതർ. ഒരു ഡിവിഷനിൽ മതിയായ ആളില്ലെങ്കിൽ മറ്റ്‌ ഡിവിഷനുകളിൽനിന്ന്‌ എത്തിച്ചാണ്‌ പ്രവർത്തനം. നാലുമാസത്തിനിടയിൽ ജില്ലയിൽ കെഎസ്‌ഇബിക്കുണ്ടായ നഷ്‌ടം പന്ത്രണ്ട്‌ കോടിയിലധികമാണ്‌. 
 
ഏപ്രിൽ മുതൽ ജുലൈവരെയുള്ള കണക്കാണിത്‌. പാലക്കാട്‌ ഡിവിഷൻ പരിധിയിൽ മാത്രം 1750 സ്ഥലങ്ങളിൽ കമ്പിപൊട്ടി. വലിയ മരങ്ങൾ കടപുഴകിയാണ്‌ പലയിടത്തും വൈദ്യുതി ലൈനുകൾ തകർന്നത്‌. മഴയിൽ ആലത്തൂർ, കിഴക്കഞ്ചേരി പരിധിയിൽ മൂന്നിടത്തായി ട്രാൻസ്‌ഫോർമറുകൾ തകർന്നു.  മഴക്കാലത്തിനു മുമ്പായി വൈദ്യുതി ലൈനിലേക്കുള്ള മരച്ചില്ലകൾ വെട്ടുന്ന ജോലി പൂർത്തീകരിച്ചതിനാൽ നഷ്ടത്തിന്റെ വ്യാപ്‌തി കുറയ്ക്കാനായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top