27 September Friday

ബലി അർപ്പിച്ച്‌ ആയിരങ്ങൾ

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കൽപ്പാത്തി പുഴക്കടവിൽ കർക്കടക വാവ് ദിനത്തിൽ ബലിതർപ്പണം നടത്തുന്നവർ

പാലക്കാട്
പിതൃക്കളുടെ സ്‌മരണയിൽ ബലി അർപ്പിച്ച്‌ ആയിരങ്ങൾ. ജില്ലയിലെ ക്ഷേത്രങ്ങളിലും കടവുകളിലുമൊക്കെയായി ശനി പുലർച്ചെ മുതൽ ജനങ്ങൾ എത്തി. നിരവധിപേർ വീടുകളിലും ബലിതർപ്പണം നടത്തി.  ഏതാനും ദിവസങ്ങളായി പെയ്‌ത കനത്ത മഴയിൽ പുഴകളിൽ വെള്ളം നിറഞ്ഞിരുന്നതിനാൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. പുഴകളിൽ ആഴമുള്ള ഭാഗങ്ങളിൽ വടംകെട്ടി സുരക്ഷിതമാക്കിയിരുന്നു.
കൽപ്പാത്തി വിശാലാക്ഷിസമേത വിശ്വനാഥസ്വാമി ക്ഷേത്രക്കടവ്‌, യാക്കര വിശ്വേശ്വര ക്ഷേത്ര പരിസരം, ചിറ്റൂർ ശോകനാശിനി തീരം, മുക്കൈ ശിവക്ഷേത്രം, പാമ്പാടി നിളാതീരം ഐവർമഠം, ഐവർമഠം കോരപ്പത്ത്, ബ്രാഹ്മണ സംഘം, ഷൊർണൂർ നഗരസഭാ ശ്മശാനം, നിളാതീരം, കാറൽമണ്ണ കാളികടവ് മഹാകാളി ക്ഷേത്രം, വെള്ളിനേഴി തൃപ്പലിക്കൽ മഹാദേവ ക്ഷേത്രം, തിരുവാഴിയോട് ശിവക്ഷേത്രം, ശോകനാശിനി ആലംകടവ് കോസ്‍വേയ്‌ക്ക്‌ സമീപത്തെ കടവ്‌, മണ്ണാർക്കാട് അരകുറുശി, പെരിമ്പടാരി ശിവക്ഷേത്രം, അക്കിപ്പാടം ഏനാനി മം​ഗലം ക്ഷേത്രക്കടവ്, കരിമ്പുഴ ശ്രീരാമസ്വാമി ക്ഷേത്രം, അട്ടപ്പാടിയിലെ ചെമ്മണ്ണൂർ, തിരുമിറ്റക്കോട് അഞ്ചുമൂർത്തി ക്ഷേത്രം, തൃത്താല യജ്‌ഞേശ്വരം ക്ഷേത്രക്കടവ്, പാലത്തുള്ളി പാപനാശിനി, തിരുവാലത്തൂർ ആളിയാർ ശങ്കരനാരായണ ക്ഷേത്രത്തിന്‌ സമീപം, ആനിക്കോട്‌ അഞ്ചുമൂർത്തി ക്ഷേത്രം തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിൽ വിപുലമായ സംവിധാനങ്ങളാണ്‌ ഒരുക്കിയിരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top