പാലക്കാട്
അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുന്ന മണ്ണാർക്കാട് കോടതിക്ക് പുതിയ കെട്ടിടസമുച്ചയത്തിനായി സ്ഥലം അനുവദിച്ച് സർക്കാർ ഉത്തരവായി.
കാഞ്ഞിരപ്പുഴ ജലസേചന പദ്ധതിയുടെ 50 സെന്റ് ഭൂമിയാണ് കോടതി സമുച്ചയത്തിന് അനുവദിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി കൈവശാവകാശം നീതിന്യായ വകുപ്പിന് കൈമാറും.
മുൻസിഫ് മജിസ്ട്രേറ്റ് കോടതി, എസ്‌സി എസ്ടി പ്രത്യേക കോടതി എന്നിവയാണ് നിലവിലുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടം യാഥാർഥ്യമാകുമ്പോൾ കുടുംബകോടതി, പോക്‌സോ കോടതി, സബ്‌കോടതി എന്നിവയും സാധ്യമാക്കാനാകും. ഒരു വർഷത്തിനുള്ളിൽ നിർമാണം ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..