22 December Sunday

വൈദ്യുതി നിരക്ക് പരിഷ്‌കരണം: തെളിവെടുപ്പ് ഇന്ന്

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024
പാലക്കാട്‌
വൈദ്യുതി നിരക്ക്‌ പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതികളിൽ പൊതുജനങ്ങളുടെയും മറ്റ് തൽപ്പരകക്ഷികളുടെയും അഭിപ്രായങ്ങളും നിർദേശങ്ങളും തേടുന്നതിനുള്ള പൊതുതെളിവെടുപ്പ് ബുധൻ പകൽ 11ന്‌ ജില്ലാ പഞ്ചായത്ത് ഹാളിൽ.
 പൊതുജനങ്ങൾക്കും വിഷയത്തിൽ താൽപ്പര്യമുള്ള കക്ഷികൾക്കും നേരിട്ടെത്തി അഭിപ്രായം പറയാം.
തപാലിലും  kserc@erckerala.org ഇ–-മെയിലിലും 10ന് വൈകിട്ട് അഞ്ചുവരെ അഭിപ്രായം രേഖപ്പെടുത്താം. വിലാസം: സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമീഷൻ, കെപിഎഫ്സി ഭവനം, സി വി രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top