പാലക്കാട്
കേരളത്തെ തകർക്കുന്ന കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ ജീവനക്കാർ മാർച്ചും ധർണയും -നടത്തി. കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ പാലക്കാട്, ചിറ്റൂർ, ഒറ്റപ്പാലം, മണ്ണാർക്കാട് എന്നിവിടങ്ങളിലായിരുന്നു മേഖലാ മാർച്ചും ധർണയും.
കേരളത്തെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾ ശക്തിപ്പെടുത്തുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ജനപക്ഷ സിവിൽ സർവീസ് യാഥാർഥ്യമാക്കാൻ അണിനിരക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു.
പാലക്കാട് കോട്ടമൈതാനത്തുനിന്ന് ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷനിൽ സമാപിച്ചു. ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ജി ജിഷ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി കെ സന്തോഷ്‌കുമാർ, ജോയിന്റ് സെക്രട്ടറി ബി രാജേഷ് എന്നിവർ സംസാരിച്ചു.
ചിറ്റൂരിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ പ്രവീൺ കുമാർ അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി എസ് കൃഷ്ണനുണ്ണി, ചിറ്റൂർ ഏരിയ സെക്രട്ടറി കെ വിജയകുമാരൻ എന്നിവർ സംസാരിച്ചു. ഒറ്റപ്പാലത്ത് സംസ്ഥാന കമ്മിറ്റി അംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയറ്റംഗം വി മനോജ് അധ്യക്ഷനായി. ട്രഷറർ എം പ്രസാദ്, സെക്രട്ടറിയറ്റംഗം സി ശിവദാസ് എന്നിവർ സംസാരിച്ചു. മണ്ണാർക്കാട് സംസ്ഥാന കമ്മിറ്റി അംഗം സിന്ധു രാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം കെ ഇന്ദിരാദേവി അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ ടി പി സന്ദീപ്, ജില്ലാ സെക്രട്ടറിയറ്റംഗം ടി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..