പാലക്കാട്
മികച്ച പ്രവർത്തനം കാഴ്ചവയ്‌ക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിനെതിരായി നടക്കുന്ന പ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് ചെയർമാൻ കെ കെ ദിവാകരൻ പറഞ്ഞു.
2005-ലെ പരിഷ്കരിച്ച കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി പ്രകാരം 11 ലക്ഷത്തോളം തൊഴിലാളികളും 15 ലക്ഷത്തോളം വാഹനങ്ങളും ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അംഗങ്ങൾക്കും ആശ്രിതർക്കും നിരവധി സേവനങ്ങൾ നൽകുന്നു. ആനുകൂല്യ അപേക്ഷകൾ തീർപ്പാക്കാൻ അവധി ദിനങ്ങളിലും ബോർഡിന്റെ ജില്ലാ കാര്യാലയങ്ങൾ പ്രവർത്തിക്കുന്നു. അപാകം ഇല്ലാത്ത അപേക്ഷകൾ കാലതാമസമില്ലാതെ തീർപ്പാക്കുന്നുണ്ട്.
നിലവിലുള്ള സോഫ്‌റ്റ്‌വെയർ മാറ്റി ആധുനികമായത് വൈകാതെ പ്രവർത്തന സജ്ജമാക്കും. ഇ–--ഓഫീസ്, ജി-–-സ്പാർക്ക്, പഞ്ചിങ് മെഷീൻ, എല്ലാ ജില്ലാ കാര്യാലയങ്ങളിലും ഫ്രണ്ട് ഓഫീസ് സംവിധാനം, കോൾ സെന്റർ, പരാതി പരിഹാര പോർട്ടൽ എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..