23 December Monday

എൻബിഎസ്‌ ഓണം 
പുസ്‌തകോത്സവം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 4, 2024

എൻബിഎസ്‌ ഓണം പുസ്‌തകോത്സവം കെ രാധാകൃഷ്‌ണൻ എംപി ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
നാഷണൽ ബുക്ക്‌ സ്റ്റാൾ (എൻബിഎസ്‌) കേരള ഗ്രാമീൺ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന ഓണം പുസ്‌തകോത്സവം ഐഎംഎ ഹാളിൽ തുടങ്ങി. കെ രാധാകൃഷ്‌ണൻ എംപി  ഉദ്‌ഘാടനംചെയ്‌തു. എസ്‌പിസിഎസ്‌ പ്രസിഡന്റ്‌ അഡ്വ. പി കെ ഹരികുമാർ അധ്യക്ഷനായി. മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രമീള ശശിധരൻ, ഡോ. സി രാവുണ്ണി, ടി ആർ അജയൻ, രാജേഷ്‌ മേനോൻ, എസ്‌ സന്തോഷ്‌കുമാർ, പി എം മോഹനൻ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഉഷ മാനാട്ട് എന്നിവർ സംസാരിച്ചു. വിദ്യാർഥികൾക്കുള്ള സൗജന്യ പുസ്തകങ്ങളുടെആദ്യവിൽപ്പന കേരള ഗ്രാമീൺ ബാങ്ക് റീജണൽ മാനേജർ സുരേഷ്ബാബു നിർവഹിച്ചു. പുസ്‌തകോത്സവം 12 വരെയുണ്ടാകും. കുട്ടികൾക്ക്‌ പുസ്‌തകക്കൂപ്പൺ പദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top