23 December Monday
ഉദ്‌ഘാടനവും കല്ലിടലും നാളെ

4 സ്‌കൂളുകൾകൂടി സ്‌മാർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

 പാലക്കാട്‌

ജില്ലയിൽ നാല്‌ സ്‌കൂളുകൾകൂടി സ്‌മാർട്ടാവുന്നു. ഇവയുടെ കെട്ടിടങ്ങളുടെ കല്ലിടലും നിർമാണം പൂർത്തിയാക്കിയ ഒരു സ്കൂൾ കെട്ടിടത്തിന്റെ ഉദ്‌ഘാടനവും ശനിയാഴ്‌ച നടക്കും. സംസ്ഥാനത്തെ മറ്റ്‌ സ്‌കൂളുകൾക്കൊപ്പം രാവിലെ 10.30ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും.
മണ്ണാർക്കാട്‌ ജിഎംയുപിഎസിന്റെ കെട്ടിടമാണ്‌ നിർമാണം പൂർത്തിയാക്കി ഉദ്‌ഘാടനം ചെയ്യുന്നത്‌. 1.30 കോടി രൂപ ചെലവിലാണ്‌ പുതിയ ക്ലാസ്‌ മുറികൾ ഉൾപ്പെടെ സംവിധാനങ്ങളൊരുക്കിയത്‌. തോലനൂർ ജിഎച്ച്‌എസ്‌എസ്‌, മണ്ണാർക്കാട് ഭീമനാട് ജിയുപിഎസ്‌, ആലത്തൂർ ജിയുപിഎസ്‌, പാലക്കാട്‌ പിഎംജിഎച്ച്‌എസ്‌എസ്‌ എന്നീ സ്‌കൂളുകൾക്ക്‌  കിഫ്‌ബിയിൽനിന്ന്‌ 3.90 കോടി രൂപ വീതം ചെലവിൽ പുതിയ കെട്ടിടം നിർമിക്കുന്നത്‌. മണ്ണാർക്കാട്‌ ജിഎംയുപിഎസ്‌, ഭീമനാട്‌ ജിയുപിഎസ്‌ എന്നിവിടങ്ങളിൽ എൻ ഷംസുദീൻ, ആലത്തൂർ ജിയുപിഎസിൽ കെ ഡി പ്രസേനൻ, തോലനൂർ ജിഎച്ച്‌എസ്‌എസിൽ പി പി സുമോദ് എന്നീ എംഎൽഎമാരും പാലക്കാട്‌ പിഎംജിയിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രമീള ശശിധരനും ശിലാഫലകം അനാച്ഛാദനം ചെയ്യും.
വിദ്യാകിരണം പദ്ധതിയുടെ കീഴിൽ ജില്ലയിൽ ഇതുവരെ 46 കെട്ടിടങ്ങൾ പൂർത്തിയാക്കി. കിഫ്‌ബിയിൽനിന്ന്‌ അഞ്ചുകോടി ചെലവിട്ട്‌ 12, മൂന്നുകോടിയിൽ 10, ഒരു കോടി ചെലവിട്ട്‌ 24 കെട്ടിടങ്ങളുമാണ്‌ പൂർത്തിയാക്കിയത്‌. 43 കെട്ടിടങ്ങളുടെ പണി പുരോഗതിയിലാണ്‌. ഇതിൽ 11 എണ്ണം ടെൻഡർ ഘട്ടത്തിലാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top