23 December Monday

പികെഎസ്‌ മാർച്ചും ധർണയും നടത്തി

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
പാലക്കാട്‌
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ പട്ടികജാതി ക്ഷേമ സമിതി ജില്ലാകമ്മിറ്റി പാലക്കാട്‌ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ചും ധർണയും നടത്തി. 
സമിതി സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി എസ്‌ അജയകുമാർ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ടി പി കുഞ്ഞുണ്ണി അധ്യക്ഷനായി. എംഎൽഎമാരായ കെ ശാന്തകുമാരി, പി പി സുമോദ്‌, സമിതി ജില്ലാ നേതാക്കളായ പി വാസു, വി ഉഷ, എം മാധവൻ, ബി സി അയ്യപ്പൻ, കെ പി ശ്രീനിവാസൻ, ഒ വി സ്വാമിനാഥൻ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി പൊന്നുക്കുട്ടൻ സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം കെ രാജൻ നന്ദിയും പറഞ്ഞു.
പട്ടികജാതി സംവരണം പരിമിതപ്പെടുത്തുന്ന സുപ്രീംകോടതി പരാമർശത്തിനെതിരെ പാർലമെന്റിൽ നിയമം കൊണ്ടുവരിക, ജാതി സെൻസസ്‌ നടപ്പാക്കുക, സ്വകാര്യ മേഖലയിൽ സംവരണം നിയമം മൂലം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ചും ധർണയും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top