06 October Sunday

വിദ്യാർഥികളെ അനുമോദിക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
പാലക്കാട്‌
എസ്എസ്എൽസി, ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി, ബിരുദം, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ടിടിസി, പോളിടെക്‌നിക്ക്, പ്രൊഫഷണൽ ബിരുദം, പ്രൊഫഷണൽ ബിരുദാനന്തര ബിരുദം എന്നീ പരീക്ഷകളിൽ ആദ്യ തവണ തന്നെ ഡിസ്റ്റിങ്ഷൻ (എപ്ലസ് /എഗ്രേഡ്), ഫസ്റ്റ് ക്ലാസ് (ബി ഗ്രേഡ്) നേടി വിജയിച്ച പട്ടികജാതി വിദ്യാർഥികൾക്ക് പട്ടികജാതി പട്ടിക വർഗ വികസന വകുപ്പ് പ്രോത്സാഹന സമ്മാനം നൽകുന്നു. പത്താം ക്ലാസ് അപേക്ഷകരിൽ എസ്എസ്എൽസി പരീക്ഷ പാസായവരുടെ അപേക്ഷകൾ മാത്രമേ പരിഗണിക്കൂ.
അപേക്ഷകർ ജാതി സർട്ടിഫിക്കറ്റ്, ബന്ധപ്പെട്ട പരീക്ഷയിൽ ലഭിച്ച മാർക്ക് ലിസ്റ്റ് (കംപ്യൂട്ടർ കോപ്പി പരിഗണിക്കില്ല), ആധാർകാർഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്കിന്റെ പകർപ്പ് എന്നിവ സഹിതം ഇ ഗ്രാൻഡ്‌സ് 3.0 പോർട്ടൽ മുഖേന അപേക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടും രേഖകളും ബന്ധപ്പെട്ട ബ്ലോക്ക്/ നഗരസഭ പട്ടികജാതി വികസന ഓഫീസിൽ നൽകണം. അപേക്ഷയുടെ ഒന്നാംഘട്ടം 15 വരെയും രണ്ടാം ഘട്ടം ഡിസംബർ ഒന്നു മുതൽ 2025 ജനുവരി 15 വരെയുമാണ് നൽകേണ്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top