22 December Sunday

ശുചിത്വ ക്യാമ്പയിന്‍ പോസ്റ്റര്‍ പ്രകാശിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024
പാലക്കാട്‌
മാലിന്യമുക്ത നവകേരളത്തിനായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ  നടത്തുന്ന  വിവിധ പരിപാടികളുടെ പോസ്റ്റർ പ്രകാശിപ്പിച്ചു.  സിഐടിയു ജില്ലാ വൈസ്‍ പ്രസിഡന്റ്‌ ഇ എൻ സുരേഷ്ബാബു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ ബിനുമോൾക്ക് നൽകി പ്രകാശിപ്പിച്ചു. 
കെ പ്രേംകുമാർ  എംഎൽഎ, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി കെ നൗഷാദ്,  ഡോ. എം എ നാസർ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി സെയ്തലവി, ജില്ലാ സെക്രട്ടറി പി ബി പ്രീതി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് നവനീത് കൃഷ്ണൻ, കെ ആർ രാജേന്ദ്രൻ, ജില്ലാ ഭാരവാഹികളായ ഡോ. ടിങ്കിൾ, ഡോ അനുരൂപ്, എ ഉല്ലാസ്, വേലായുധൻ, ആർ സാജൻ, എൻഎഫ്പിഇ നേതാവ് ശിവദാസൻ എന്നിവർ സംസാരിച്ചു. 12ന് കൂറ്റനാടാണ്‌ പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top