22 December Sunday

ഡിവൈഎഫ്‌ഐ 
സ്ഥാപിത ദിനമാചരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 4, 2024

ഡിവൈഎഫ്ഐ സ്ഥാപിത ദിനത്തിൽ ഡോ. പി സരിനും 
അഖിലേന്ത്യാ പ്രസിഡന്റ് എ എ റഹീമും സംസ്ഥാന പ്രസിഡന്റ് വി വസീഫും ചേർന്ന് കേക്ക് മുറിക്കുന്നു

 

പാലക്കാട്‌
ഡിവൈഎഫ്‌ഐ സ്ഥാപിത ദിനം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ജില്ലാ ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും തൃത്താല ബ്ലോക്കിലെ ഞാങ്ങാട്ടിരി മേഖലാ കമ്മിറ്റി  ഹൃദയപൂർവം പൊതിച്ചോറിനൊപ്പം മധുര വിതരണവും നടത്തി. പാലക്കാട്‌ നിയമസഭാ മണ്ഡലം എൽഡിഎഫ്‌ സ്വതന്ത്രസ്ഥാനാർഥി ഡോ. പി സരിൻ, ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ എ റഹീം, സംസ്ഥാന പ്രസിഡന്റ് വി വസീഫ് എന്നിവർചേർന്ന്‌ കേക്ക് മുറിച്ചു. 
ജില്ലാ സെക്രട്ടറി കെ സി റിയാസുദ്ദീൻ, പ്രസിഡന്റ് ആർ ജയദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ഷിബി കൃഷ്ണ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ ടി പി ഷഫീക്ക്, എം എ ജിതിൻരാജ് എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top