28 November Thursday

മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം സി വി ബാലകൃഷ്ണന് സമ്മാനിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 5, 2018

 

പാലക്കാട്‌  
മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റിന്റെ ഈ വർഷത്തെ  മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ‌്കാരം  കഥാകൃത്ത് സി വി ബാലകൃഷ്ണന്  സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ പി മോഹനനാണ‌്  25,000രൂപയും ഷഡാനനൻ ആനിക്കത്ത് രൂപകല്പന ചെയ്ത ശില്പവും പ്രശംസാപത്രവും അടങ്ങുന്ന പുരസ‌്കാരം സമ്മാനിച്ചത‌്. തുടർന്ന‌് ചേർന്ന  സ്മൃതിസമ്മേളനം കവി പ്രൊഫ. വി മധുസൂദനൻനായർ ഉദ്ഘാടനം ചെയ്തു. പാലക്കാട് ബ്ലോക്ക് വികസന സ്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാൻ വി ലക്ഷ്മണൻ അധ്യക്ഷനായി. 
അവാർഡ‌് ജേതാവ‌്  സി വി ബാലകൃഷ്ണന്റെ കഥകളെക്കുറിച്ച് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എൻ രാധാകൃഷ്ണൻനായർ സംസാരിച്ചു. മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റും യുവപ്രഭാത് വായനശാലയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. 
 മുണ്ടൂർ കൃഷ്ണൻകുട്ടിയുടെ പെരുവഴിയിലെ വിശേഷങ്ങൾ എന്ന കഥയെ അടിസ്ഥാനമാക്കി ജയകൃഷ്ണൻ ജി മേനോൻ സംവിധാനം ചെയ്ത ചിത്രകഥയുടെ ശബ്ദപ്രകാശനവും നടത്തി.  കഥാകാരൻ സി വി ബാലകൃഷ്ണൻ, ട്രസ്റ്റ് ചെയർമാൻ എസ് ശെൽവരാജൻ, രഘു പാലാട്ട്, വി പി ശശികുമാർ, എ പി വിജയൻ,  കലാമണ്ഡലം കെ ജി വാസുദേവൻ നായർ എന്നിവർ സംസാരിച്ചു. 
 മാനേജിങള ട്രസ്റ്റി പി ചന്ദ്രശേഖരൻ സ്വാഗതവും യുവപ്രഭാത് വായനശാലാ അസിസ‌്റ്റന്റ‌് സെക്രട്ടറി എം സദാനന്ദൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top