17 September Tuesday

ഹൈക്കു അമച്വർ ലിറ്റിൽ ഫിലിം ഫെസ്റ്റിവൽ 
ഡെലിഗേറ്റ് രജിസ്ട്രേഷൻ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024
പാലക്കാട്
ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പിന്റെ ഹൈക്കു അമച്വർ ലിറ്റിൽ ഫിലിം (ഹാഫ്) ഫെസ്റ്റിവലിലേയ്ക്ക്‌ ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു. 21, 22ന്‌ ഓൺലൈനായി നടക്കുന്ന മേളയിൽ www.insightthecreativegroup.com എന്ന വെബ്‌സൈറ്റിലൂടെ 17 വരെ സൗജന്യമായി രജിസ്റ്റർ ചെയ്യാം. 
ഇന്ത്യയിൽനിന്നും വിദേശത്തുനിന്നുമായി അഞ്ച്‌ മിനിറ്റിൽ താഴെ ‘ഹാഫ്' വിഭാഗത്തിൽ 25 ചിത്രങ്ങളും ഒരു മിനിറ്റിൽ താഴെ ‘മൈന്യൂട്ട്' വിഭാഗത്തിൽ 12  ചിത്രങ്ങളുമാണുള്ളത്‌. മൂന്നംഗ ജൂറി തെരഞ്ഞെടുക്കുന്ന ചിത്രത്തിന് അഞ്ചു മിനിറ്റ് വിഭാഗത്തിന്‌ ഗോൾഡൻ സ്ക്രീൻ അവാർഡും ഒരു  മിനിറ്റ് വിഭാഗത്തിന്‌ സിൽവർ സ്ക്രീൻ അവാർഡും ലഭിക്കും. 
ഫോൺ: 9446000373, 9447408234, 9496094153.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top