23 December Monday
ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാസമ്മേളനം

പൊതുസ്ഥലംമാറ്റ നടപടികളിലെ 
അപാകം പരിഹരിക്കണം

വെബ് ഡെസ്‌ക്‌Updated: Thursday Sep 5, 2024

കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാ സമ്മേളനം കെ പ്രേംകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

 
പാലക്കാട്‌
പൊതുസ്ഥലംമാറ്റ നടപടികളിലെ അപാകം പരിഹരിക്കണമെന്ന്‌ കേരള ഗവ. ആയുർവേദ മെഡിക്കൽ ഓഫീസേഴ്‌സ്‌ അസോസിയേഷൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു. 
ഹോട്ടൽ ഗസാലയിൽ  നടന്ന സമ്മേളനം കെ പ്രേംകുമാർ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ എ കെ മഹേഷ്‌ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ്‌ ആർ കൃഷ്‌ണകുമാർ, ജനറൽ സെക്രട്ടറി വി ജെ സെബി, ട്രഷറർ പി ജയറാം, പി എം ദിനേശൻ, എം എ അസ്‌മാബി, ഫാത്തിമ രഹന,  ഗീതാറാണി, പി വനജ, യു ബാബു, ജയന്തി വിജയൻ, ഷംനാദ്‌ ഖാൻ, ഷാനിബ, കെ ആർ രമ്യ, കെ പി നവനീത എന്നിവർ സംസാരിച്ചു. സർവീസിൽനിന്ന്‌ വിരമിച്ച ജില്ലാ ആയുർവേദ ആശുപത്രി സിഎംഒ  ഗീതയ്‌ക്ക്‌ യോഗത്തിൽ യാത്രയയപ്പ്‌ നൽകി. ഭാരവാഹികൾ: എസ്‌ ആർ ഷെഹ്‌ന (പ്രസിഡന്റ്‌), എച്ച്‌ കൃഷ്‌ണകുമാർ (സെക്രട്ടറി), എ ഷാബു (ട്രഷറർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top