26 December Thursday

തെരഞ്ഞെടുപ്പ്‌ മാറ്റാൻ അന്നേ 
ആവശ്യപ്പെട്ടു: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

 പാലക്കാട്‌

കൽപ്പാത്തി രഥോത്സവദിനത്തിലെ  ഉപതെരഞ്ഞെടുപ്പ്‌ മാറ്റണമെന്ന്‌ അന്നുതന്നെ തെരഞ്ഞെടുപ്പ്‌ കമീഷനോട്‌ ആവശ്യപ്പെട്ടിരുന്നതായി സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്‌ബാബു പറഞ്ഞു. പാലക്കാടിന്റെ ജനകീയ ഉത്സവമാണ്‌ കൽപ്പാത്തി രഥോത്സവം. ഉത്സവത്തിന്റെ ആദ്യദിനം ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്നതിനാൽ പങ്കെടുക്കുന്നവർക്ക്‌ അത്‌ ബുദ്ധിമുട്ട്‌ ഉണ്ടാക്കുമെന്നും തീയതി നീട്ടണമെന്നും ആവശ്യപ്പെട്ടിരുന്നു. പ്രഖ്യാപനം നേരത്തേതന്നെ വേണ്ടിയിരുന്നു. കോൺഗ്രസും ബിജെപിയും ഇപ്പോൾ അവകാശവാദവുമായി രംഗത്തുവരുന്നുണ്ടെങ്കിലും സിപിഐ എമ്മിന്‌ അന്നും ഇന്നും ഒരേ നിലപാടാണെന്നും സുരേഷ്ബാബു പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top