23 December Monday
പോക്‌സോ കേസ്‌

അറുപത്തൊന്നുകാരന്‌ 
23 വർഷം കഠിനതടവും പിഴയും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 5, 2024

കല്യാണകുമാർ

 

 
കൊല്ലങ്കോട് 
പോക്‌സോ കേസിൽ അറുപത്തൊന്നുകാരന്‌ 23 വർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ. നെല്ലിയാമ്പതിയിലെ കല്യാണകുമാറിനെയാണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോതി ജഡ്ജി ടി സഞ്ജു ശിക്ഷിച്ചത്‌. പിഴ അടച്ചില്ലെങ്കിൽ ഏഴുമാസം അധിക തടവ്‌ അനുഭവിക്കണം. പണം നൽകാമെന്നുപറഞ്ഞ് പ്രലോഭിപ്പിച്ച് ബലമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പാടഗിരി ഇൻസ്‌പെക്ടറായിരുന്ന എ രമേഷാണ് കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ടി ശോഭന, സി രമിക എന്നിവർ ഹാജരായി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top