22 November Friday

മിൽമയുടെ മാതൃക മികച്ചത്‌: മന്ത്രി വി എൻ വാസവൻ

വെബ് ഡെസ്‌ക്‌Updated: Tuesday Aug 6, 2024

മിൽമയുടെ വിവിധ പദ്ധതികൾ മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
ക്ഷീര കർഷകരെ ചേർത്തുനിർത്തിയുള്ള പ്രവർത്തനവും ഉൽപ്പന്നങ്ങളിലെ വൈവിധ്യവും ഗുണമേന്മയുമാണ്‌ മിൽമയെ മറ്റു ക്ഷീരോൽപ്പാദക ബ്രാൻഡുകളിൽനിന്ന്‌ വ്യത്യസ്തമാക്കുന്നതെന്ന്‌ മന്ത്രി വി എൻ വാസവൻ. സംഘടിത ക്ഷീര സഹകരണ സംവിധാനം ആരംഭിച്ചതിന്റെ 75–-ാം വാർഷിക ഉദ്‌ഘാടനവും ഡെയറി വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപനവും സൂര്യരശ്‌മി കൺവൻഷൻ സെന്ററിൽ നിർവഹിച്ച്‌ സംസാരിക്കുകയായിരുന്നു. 
മലബാർ മിൽമയുടെ ക്ഷീരസദനം പദ്ധതി വഴി നിർമിച്ചുനൽകുന്ന 13 വീടുകളുടെ അനുമതി പത്രവും മന്ത്രി കൈമാറി.  മിൽമ ചെയർമാൻ കെ എസ്‌ മണി അധ്യക്ഷനായി. 
വി കെ ശ്രീകണ്‌ഠൻ എംപി, ക്ഷീര വികസന വകുപ്പ്‌ ജോയിന്റ്‌ ഡയറക്ടർ സിനില ഉണ്ണികൃഷ്‌ണൻ, ഡെപ്യൂട്ടി ഡയറക്ടർ എൻ ബിന്ദു, മിൽമ ഡയറക്ടർമാരായ പി ശ്രീനിവാസൻ, പി പി നാരായണൻ, കെ കെ അനിത, കെ ചെന്താമര, എസ്‌ സനോജ്‌, ടി പി ഉസ്‌മാൻ, പി ടി ഗിരീഷ്‌കുമാർ, കെ സുധാകരൻ, സത്യൻ മൊകേരി, ടി കെ നൗഷാദ്‌, എസ്‌ കെ അനന്തകൃഷ്‌ണൻ, ജോർജുകുട്ടി ജേക്കബ്‌, ഷീജ ഏലിയാസ്‌, മിൽമ മാനേജിങ്‌ ഡയറക്ടർ കെ സി ജെയിംസ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top