19 October Saturday

ബിഹാറിൽനിന്ന്‌ 
കേരളത്തിലേക്കൊരു 
ലോങ് ജമ്പ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

അണ്ടർ 12 ആൺകുട്ടികളുടെ ലോങ്‌ജമ്പ്: ഇർഷാദ് അൻസാരി, മൗണ്ട്സീന പബ്ലിക് സ്കൂൾ, പത്തിരിപ്പാല

 പാലക്കാട്‌

‘മലയാളം പറയാൻ അറിയില്ല’ മുറിയൻ മലയാളത്തിലാണ്‌ ഇർഷാദ്‌ അത്‌ പറഞ്ഞൊപ്പിച്ചത്‌. പന്ത്രണ്ടുവയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ ലോങ്‌ ജമ്പ്‌, ഷോട്ട്‌ പുട്ട്‌ വിഭാഗത്തിലെ ഒന്നാം സ്ഥാനക്കാരനാണ്‌ ബിഹാർ സ്വദേശിയായ ഇർഷാദ്‌ അൻസാരി. 2023ലും ഇതേ വിഭാഗത്തിൽ ജേതാവായിരുന്നു. മൗണ്ട്‌ സീനാ പബ്ലിക്‌ സ്‌കൂളിലെ ആറാം ക്ലാസ്‌ വിദ്യാർഥിയാണ്‌. കേരളത്തിൽ എത്തിയിട്ട്‌ മൂന്നുവർഷമായി. മലയാളം കേൾക്കുമ്പോൾ മനസിലാകും, എഴുതാൻ വശമില്ല എന്നായിരുന്നു ഇർഷാദിന്റെ സുഹൃത്തിന്റെ മറുപടി.   അച്ഛൻ: അസ്‌ഫ്‌ഖ്‌ ആലം. അമ്മ: സെറീന. നാല്‌ സഹോദരങ്ങളുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top