22 December Sunday
വിദ്യാഭ്യാസ അവാർഡ് സമ്മാനിച്ചു

എക്‌സൈസ്‌ കുടുംബസംഗമം

വെബ് ഡെസ്‌ക്‌Updated: Sunday Oct 6, 2024

എക്‌സൈസ്‌ കുടുംബസംഗമം കഥാകൃത്ത്‌ അശോകൻ ചരുവിൽ ഉദ്‌ഘാടനം ചെയ്യുന്നു

പാലക്കാട്‌
ജില്ലാ എക്സൈസ് എംപ്ലോയീസ് സഹകരണസംഘം, കേരള സ്റ്റേറ്റ് എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ കമ്മിറ്റി, എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവ ചേർന്ന്‌ കുടുംബസംഗമവും വിദ്യാഭ്യാസ അവാർഡ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. കഥാകൃത്ത്‌ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്‌തു. 
എക്സൈസ് എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ്‌ എം എൻ സുരേഷ്ബാബു അധ്യക്ഷനായി. സ്വരലയ സെക്രട്ടറി ടി ആർ അജയൻ മുഖ്യാതിഥിയായി.  
എക്സൈസ് സഹകരണ സംഘം സെക്രട്ടറി സുനിത റിപ്പോർട്ട് അവതരിപ്പിച്ചു. പാലക്കാട് ഡെപ്യുട്ടി എക്സൈസ് കമീഷണർ എം  രാകേഷ്, സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ എം ഹരിദാസൻ, കേരള സ്‌റ്റേറ്റ് എക്സൈസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ മോഹൻകുമാർ, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ സന്തോഷ്‌കുമാർ, ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ ആർ അജിത്, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ടി ബി ഉഷ, സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ വി പി മഹേഷ്‌, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ ജഗ്ജിത്,  ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ സന്തോഷ്‌ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top