22 December Sunday

ബിജെപി തട്ടിപ്പുസംഘമായി: 
എ കെ ബാലൻ

സിബി ജോർജ്‌Updated: Wednesday Nov 6, 2024
 
പാലക്കാട്‌
കോക്കസിനെയും കടത്തിവെട്ടുന്ന തട്ടിപ്പ്‌ സംഘമായി ബിജെപി മാറിയെന്ന്‌ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എ കെ ബാലൻ. ആ തട്ടിപ്പ്‌ സംഘത്തിൽ ആരൊക്കെയാണുള്ളതെന്ന്‌ അടുത്തുതന്നെ അറിയാം. തെരഞ്ഞെടുപ്പ്‌ ജനകീയവിധി അട്ടിമറിക്കാൻ കള്ളപ്പണം ഉപയോഗിക്കുന്നു. പണത്തിന്റെ ഒഴുക്കിൽ കുറേപേർക്ക്‌ വാരിയെടുക്കാനാകും. കുറച്ചുപേർക്ക്‌ കിട്ടില്ല. ഇതിന്റെ ഭാഗമായുള്ള അസംതൃപ്‌തി ശക്തിപ്പെടുന്നു. മറ്റൊരു ഭാഗത്ത്‌ ഇത്‌ ഞങ്ങളുദ്ദേശിച്ച ബിജെപിയല്ലെന്ന്‌ ചിലർ പറയുന്നു. 
നാനാ‌രൂപത്തിലുള്ള ചിന്തകളുടെ ഏറ്റുമുട്ടലായി ബിജെപി രൂപപ്പെട്ടു. ഇതിന്റെ ഭാഗമായാണ്‌ മുൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ മണികണ്‌ഠൻ പുറത്തുവന്നത്‌. പ്രധാനമന്ത്രിയുടെ ചിത്രംവച്ച്‌ നോട്ടടിച്ച പാർടിയാണ്‌ ബിജെപി. 170 കോടി രൂപയുടെ ഇലക്‌ട്രൽ ബോണ്ട്‌ റോബർട്ട്‌ വാദ്ര ബിജെപിക്ക്‌ കൊടുത്ത വിഷയത്തിൽ പ്രിയങ്ക ജനങ്ങളോട്‌ മാപ്പ്‌ ചോദിക്കണം. സന്ദീപ്‌ വാര്യരുമായി ഇതുവരെ ചർച്ച നടത്തിയിട്ടില്ല. സിപിഐ എമ്മിലേക്ക്‌ ആരുവന്നാലും സംരക്ഷണം നൽകും. വരുംദിവസങ്ങളിൽ ബിജെപിയിൽ വലിയ പൊട്ടിത്തെറിയുണ്ടാകുമെന്നും എ കെ ബാലൻ പാലക്കാട്‌  മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top