വടകരപ്പതി
കൊഴിഞ്ഞാമ്പാറ ഫർക്കയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ വലതുകര കനാൽ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് സിപിഐ എം ചിറ്റൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. മഴനിഴൽ പ്രദേശമായ ചിറ്റൂരിലെ കിഴക്കൻ മേഖലയിലെ കാർഷിക സമൃദ്ധിക്ക് പദ്ധതി അനിവാര്യമാണെന്നിരിക്കെ സർക്കാർ ശക്തമായി ഇടപെടണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ഏരിയ സെക്രട്ടറി ആർ ശിവപ്രകാശും സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് സംസ്ഥാന കമ്മിറ്റിയംഗം കെ എസ് സലീഖയും മറുപടി പറഞ്ഞു.
ആർ ജയദേവൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ചെന്താമരാക്ഷൻ, വി കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു. വൈകിട്ട് നാലിന് എലിപ്പാറയിൽനിന്ന് റെഡ് വളന്റിയർ മാർച്ചും ബഹുജന റാലിയും ആരംഭിച്ചു. തുടർന്ന്, കോടിയേരി ബാലകൃഷ്ണൻ നഗറിൽ (ചന്തപ്പേട്ട) ചേർന്ന പൊതുസമ്മേളനം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു ഉദ്ഘാടനം ചെയ്‌തു.
ഏരിയ സെക്രട്ടറി ആർ ശിവപ്രകാശ് അധ്യക്ഷനായി. ഡോ. പി സരിൻ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ ജെ സുലൈമാൻ സ്വാഗതവും അലക്‌സ് രൂപൻ നന്ദിയും പറഞ്ഞു.
ആർ ശിവപ്രകാശ് ഏരിയ സെക്രട്ടറി
ചിറ്റൂർ
ആർ ശിവപ്രകാശ് സെക്രട്ടറിയായി 21 അംഗ ഏരിയ കമ്മിറ്റിയെയും 27 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു. ഏരിയ കമ്മിറ്റി അംഗങ്ങൾ: കെ വിജയൻ, വി സ്വാമിനാഥൻ, എ കണ്ണൻകുട്ടി, എച്ച് ജെയിൻ, ഇ എൻ രവീന്ദ്രൻ, എ കൃഷ്‌ണകുമാർ, എൻ സരിത, ആർ ജയദേവൻ, എസ് സുലൈമാൻ, എ സുമേഷ്, വി ബിനു, ടി ഷൈലജ, എൻ ഷിബു, എസ് ശശിധരൻ, സി ജ്യോതീന്ദ്രൻ, കെ വി മഹേഷ്, എൻ എം അരുൺപ്രസാദ്, ആർ ശ്രീധരൻ, സി എ ശ്രീജിത്ത്‌കുമാർ, എം ജെ മാത്യു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..