05 November Tuesday

സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

പതാക നിർമാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ബഡ്സ് സ്കൂളിലെ കുട്ടികൾ

പാലക്കാട്‌
എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ആഘോഷം 15ന് രാവിലെ ഒമ്പതിന് പാലക്കാട് കോട്ടമൈതാനത്ത് നടക്കും. 
മന്ത്രി എം ബി രാജേഷ് പതാക ഉയർത്തും. തുടർന്ന് സല്യൂട്ട് സ്വീകരിക്കും. ഹരിത പ്രോട്ടോകോൾ പാലിച്ചാകും ആഘോഷം. 
എആർ ക്യാമ്പ്, കെഎപി, ലോക്കൽ പൊലീസ് (വനിതാ–-പുരുഷ വിഭാഗം), എക്‌സൈസ്, ഹോംഗാർഡ്, വാളയാർ ഫോറസ്റ്റ് സ്‌കൂൾ ട്രെയിനി, എൻസിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ്, സ്റ്റുഡന്റ് പൊലീസ് ഉൾപ്പെടെ 32 പ്ലറ്റൂൺ പരേഡിൽ അണിനിരക്കും. എആർ ക്യാമ്പ് കമാൻഡർ പരേഡ് നയിക്കും. 
കാണിക്കമാത കോൺവന്റ് ജിഎച്ച്എസ്എസ്, നവോദയ സ്‌കൂൾ എന്നിവരുടെ ബാൻഡ് വാദ്യം ഉണ്ടായിരിക്കും. സ്‌കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറും. 
സിവിൽ സ്റ്റേഷന് മുൻവശത്തെ ഗാന്ധി പ്രതിമയിൽ പുഷ്പാലങ്കാരം നടത്തും. ആഘോഷവുമായി ബന്ധപ്പെട്ട് കലക്ടർ ഡോ. എസ് ചിത്രയുടെ അധ്യക്ഷതയിൽ ആലോചനായോഗം ചേർന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top