22 December Sunday

എൻജിഒ യൂണിയൻ, കെജിഒഎ പ്രതിഷേധ പ്രകടനം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

എൻജിഒ യൂണിയൻ, കെജിഒഎ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധം കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം എം എ നാസർ ഉദ്ഘാടനം ചെയ്യുന്നു

 

പാലക്കാട്‌
എൻജിഒ യൂണിയൻ, കെജിഒഎ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുമ്പിൽ പ്രകടനം നടത്തി. കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം എം എ നാസർ ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ജി സുധാകരൻ അധ്യക്ഷനായി. കെജിഒഎ ജില്ലാ സെക്രട്ടറി പി ബി പ്രീതി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം പി കെ രാമദാസ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ ഹരിദാസൻ, എൻ സുരേഷ്, എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം ആർ സജിത്ത്, പ്രമോദ്‌, കെ കിഷോർ എന്നിവർ സംസാരിച്ചു. 
പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് കാലങ്ങളായി ലഭിക്കുന്ന പ്രമോഷൻ അവസരത്തെ തകിടം മറിക്കുന്നവിധത്തിൽ സെക്രട്ടറിയറ്റിൽനിന്നുള്ള ഡെപ്യൂട്ടേഷൻ അവസാനിപ്പിക്കണമെന്നും ഉത്തരവ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top