17 September Tuesday

പിഎഫ്‌ പെൻഷൻകാർ മാർച്ച്‌ നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024
പാലക്കാട്‌
ഓൾ ഇന്ത്യാ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇപിഎഫ് പെൻഷനേഴ്സ് അസോസിയേഷൻ പാർലമെന്റിൽ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി ജില്ലയിൽ ചന്ദ്രനഗർ പിഎഫ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ധർണ സിഐടിയു സംസ്ഥാന കമ്മിറ്റിയംഗം എസ്‌ ബി രാജു ഉദ്‌ഘാടനം ചെയ്‌തു. അസോസിയേഷൻ ജില്ലാ സെക്രട്ടറി ആർ പുരുഷോത്തമൻ അധ്യക്ഷനായി. എസ്‌ കെ അനന്തകൃഷ്‌ണൻ, ടി എസ്‌ ദാസ്‌, അബ്‌ദുൾ അസീസ്‌, ചന്ദ്രൻ, ടി പി രാധാകൃഷ്‌ണൻ, കെ കുഞ്ചു എന്നിവർ സംസാരിച്ചു. പിഎഫ് പെൻഷൻ മിനിമം 9000 രൂപയാക്കുക,  ക്ഷാമബത്ത ഏർപ്പെടുത്തുക, പെൻഷൻ പരിഷ്‌കരിക്കുക, സുപ്രീംകോടതി വിധിച്ച വേതനത്തിന് ആനുപാതിക പെൻഷൻ ഉടൻ വിതരണം ചെയ്യുക, 15,000 രൂപയ്‌ക്ക് മുകളിൽ ശമ്പളമുള്ളവരെ ഇപിഎസ്‌ 95ൽ നിന്നും ഒഴിവാക്കിയ നടപടി റദ്ദാക്കുക, സൗജന്യ ചികിത്സാ പദ്ധതി ഏർപ്പെടുത്തുക, സീനിയർ സിറ്റിസൺ സൗജന്യ ട്രെയിൻ യാത്ര പുനഃസ്‌ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ വ്യാഴാഴ്‌ച വരെ ത്രിദിന സമര നടത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top